Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉട്ടോപ്യയിലെ രാജാവിലെ സംഗീതമെത്തി

Utopiayile Rajavu Audio Launch

കറുത്ത പക്ഷികൾക്ക് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ചിത്രം ഉട്ടോപ്യയിലെ രാജാവിലെ സംഗീതം പുറത്തിറങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകരായ ജോഷിയും സിദ്ദിഖും ചേർന്നാണ് ചിത്രത്തിന്റെ ഓഡിയോ പുറത്തിറക്കിയത്. സംവിധായകൻ സിബിമലയിൽ, കമൽ, ചിത്രത്തിലെ താരങ്ങളായ ജുവൽ മേരി, സുനിൽ സുഗത തുടങ്ങിയവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Utopiayile Rajavu Audio Launch

മഴയെത്തും മുൻപേ, അഴകിയ രാവണൻ, രാപ്പകൽ, കറുത്തപക്ഷികൾ എന്നീ സിനിമകളിലൂടെ മമ്മൂട്ടിക്ക് ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ച കമലും മമ്മൂട്ടിയും എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ജുവൽ മേരിയാണ് നായിക. പത്തേമാരിക്ക് പിന്നാലെ ജുവൽ വീണ്ടും മമ്മൂട്ടിയുടെ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. ആമേൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി എസ് റഫീഖിന്റേതാണ് തിരക്കഥ.

മമ്മൂട്ടിയേയും ജുവലിനേയും കൂടാതെ കെപിഎസി ലളിത, ടി ജി രവി, ജോയ് മാത്യു, ഇന്ദ്രൻസ്, എസ് പി ശ്രീകുമാർ, സുനിൽ സുഗത, സാജു നവോദയ, ചെമ്പൻ വിനോദ് ജോസ്, ശശി കലിംഗ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യസ്വഭാവത്തിലുള്ളതാണ് ചിത്രം. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഗ്രാന്റേ ഫിലിം കോർപ്പറേഷൻസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ബാനറായ പ്ലേ ഹൗസ് ആണ് തീയറ്ററുകളിലെത്തിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.