Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക് റോഷനു വേണ്ടി റിമിയും വൈക്കം വിജയലക്ഷ്മിയും

rimy-tomy-vaikom-vijayalakshmy

റിമി ടോമിയും വൈക്കം വിജയലക്ഷ്മിയും. ഏതു വേദിയിലും ഈ രണ്ടു ഗായികമാർ കയറി ചെന്നാൽ പിന്നെ ആരവമാണ്. ആലാപനം കൊണ്ട് സദസിനെ കയ്യിലെടുക്കുന്നവർ. സിനിമയിൽ അവർ രണ്ടു പേരും ഒന്നുചേർന്നൊരു ഗാനം ആലപിക്കുകയാണിപ്പോൾ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലാണ് ഈ പാട്ടുള്ളത്. സന്തോഷ് വർമയാണ് വരികൾ എഴുതിയത്. നാദിർഷയാണ് ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും.

രസകരമായ വരികളുള്ള ഒരു ക്രിസ്തീയ ഭക്തി ഗാനമാണ് ഇരുവരും ചേർന്നു പാടിയത്. ഇനി ഒരു വർഷത്തേക്കുള്ള ഗാനമേളകളിൽ പാടി തകർക്കാനായൊരു പാട്ടായല്ലോ എന്നായിരുന്നു റെക്കോർഡിങിനു ശേഷം റിമിയും വൈക്കം വിജയലക്ഷ്മിയും ഗാനത്തെ കുറിച്ചു പറഞ്ഞത്.  അത്രയ്ക്കു ഇമ്പമാർന്നൊരു പാട്ടാണിത്. എഴുത്തുകാരൻ സന്തോഷ് വർമ നല്ലൊരു പഠനം നടത്തിയതിനു ശേഷമാണീ പാട്ട് എഴുതിയതും. അതിന്റെ മികവ് പാട്ടിന്റെ വരികളിലുണ്ട്. നാദിർഷ മനോരമ ഓൺലൈനോടു പറഞ്ഞു. 

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവിന്റെയും ബിബിന്റെയും രണ്ടാമത്തെ ചിത്രമാണിത്. നാദിർഷ തന്നെയാണ് ഈ സിനിമയുടെയും സംവിധാനം. വിഷ്ണുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലീം കുമാർ, പ്രയാഗ മാർട്ടിൻ, ലിജോമോൾ ജോസ്, സ്വാസിക, രാഹുൽ മാധവ്, സിജു വിൽസൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Your Rating: