Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വള്ളീം തെറ്റി പുള്ളീം തെറ്റി ഒറിജിനൽ സൗണ്ട് ട്രാക്ക്

valleem-thetty

പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുപോലെ മികച്ചു നിന്ന ചിത്രമായിരുന്നു വള്ളീം തെറ്റി പുള്ളീം തെറ്റി. ഒരു മ്യൂസികൽ സിനിമ തന്നെയായിരുന്നു ഇത്. നവാഗതനായ സൂരജ് എസ് കുറുപ്പായിരുന്നു പാട്ടുകളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയത്. ഇപ്പോഴിതാ സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് എത്തിയിരിക്കുന്നു.  നായികയായ ശ്യാമിലി ആദ്യം സ്ക്രീനിലെത്തിയപ്പോൾ സുട്ടും വിഴി സുടർ താനേ എന്ന ക്ലാസിക് പാട്ട് പിന്നണിയില്‍ നൽകിയതുൾപ്പെടെ സിനിമയിൽ സംഗീതം കൈകാര്യം ചെയ്ത രീതി ഏറെ പ്രശംസ നേടിയിരുന്നു. സിനിമ കണ്ടപ്പോൾ മനസു തങ്ങി നിന്ന ഈണങ്ങളെല്ലാം ഇതിലുൾപ്പെടുത്തിയാണ് ഒറിജിനൽ സൗണ്ട് ട്രാക്ക് എത്തിയിരിക്കുന്നത്.

ഈ പാട്ടുകൾക്ക് രൺജി പണിക്കറുടെ സ്നേഹ ചുംബനം

ആറു പാട്ടുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതിനു പുറമേ പശ്ചാത്തല സംഗീതവും കൂടിയൊരുക്കേണ്ടി വന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സൂരജ് എസ് കുറുപ്പ് പറഞ്ഞിരുന്നു. പുലർകാലം പോലെ എന്ന പാട്ടൊഴിക ബാക്കിയെല്ലാം എഴുതിയതും സൂരജ് തന്നെ. കണ്ണുകൾ കാലിടറി എന്ന പാട്ട് പാടുകയും ചെയ്തിരുന്നു. പാട്ടുകളെന്ന പോലെ പശ്ചാത്തല സംഗീതവും ശ്രോതാക്കളുടെ ശ്രദ്ധ നേടുകയാണ്. റിഷി ശിവകുമാറിന്റെ കന്നി ചിത്രത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. 

Your Rating: