കാടുകുലുക്കി നാടുകുലുക്കി നടന്ന വീരപ്പന്റെ കഥ രാം ഗോപാൽ വർമ സിനിമയാക്കിക്കഴിഞ്ഞു. അതിലെ ഒരു തകർപ്പൻ പാട്ടിതാ തരംഗമാകുകയാണ്. വീർ വീർ വീരപ്പനെന്ന ഐറ്റം സോങ് രണ്ടു ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യുട്യൂബിൽ നേടിയെടുത്തത്. വീരപ്പന്റെ വീര സാഹസിക ജീവിതത്തിന്റെ ചെറിയൊരേടും ത്രസിപ്പിക്കുന്ന ഈണവുമുള്ള ഗാനമാണിത്.
മനോജ് യാദവാണ് വരികളെഴുതിയത്. ഷാരിജബും തോളിയും സംഗീതമിട്ട് പാടിയ ഗാനം. റ്റി സീരിസ് ആണ് വിഡിയോ പുറത്തുവിട്ടത്. സന്ദീപ് ഭരദ്വാജ്, സച്ചിൻ ജെ ജോഷി, ഉഷാ യാദവ്, ലിസാ റേ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്