Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺനനയിച്ച് ചിന്തിപ്പിച്ച് ഉസ്താദ്

ആത്മാവ് കൊണ്ട് തബലയിലേക്ക് മാന്ത്രികമായ തന്റെ വിരലുകൾ തൊടുന്നതിന് മുൻപ് ആ സംഗീതജ്ഞൻ വേദിയിലിരുന്ന് പറഞ്ഞു താളങ്ങൾ വരുന്ന വഴിയേതാണ് അതിന്റെ കടലാഴമുള്ള കണ്ണുകളെന്താണ് സംവദിക്കുന്നത്... അഭ്രപാളിയിലെ കാഴ്ചകളുടെ മേള, ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ദിനത്തിൽ നിശാഗന്ധിയുടെ സന്ധ്യയെ താളലയങ്ങവുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ഉസ്താദ് സക്കീർ ഹുസൈന്റെ വിരലുകൾ ജനിപ്പിച്ച ശബ്ദം.

അറിവിന്റെ ആഴം കലയുറങ്ങുന്ന മനസ് എല്ലാം ഒരു മനുഷ്യനെയെത്രത്തോളം ലാളിത്യമുള്ളതാക്കുന്നുവെന്നതിന്റെ ആൾരൂപമായിരുന്നു സക്കീർ ഹുസൈനെന്ന ഇതിഹാസം. ഇടതടവില്ലാതെ ആ തബലയിൽ നിന്ന് കാതിലേക്കെത്തിയ ശബ്ദത്തിന്റെ ഓരോ കണങ്ങളും കാലാതീതമായ കലാപ്രതിഭയുടെ അമൂല്യമായ സമ്മാനമായിരുന്നുവ‌െന്നതിൽ തർക്കങ്ങളില്ല. സംഗീതം കൊണ്ട് കൺനിറയിച്ച വാക്കുകൾകൊണ്ട് ചിന്തിപ്പിച്ച സക്കീർ ഹുസൈനെന്ന തബല വാദകന്റെ സാന്നിധ്യത്തിന് വേദിയൊരുക്കിയെന്നതു തന്നെയാണ് ഇത്തവണത്തെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള തന്ന ഏറ്റവും വലിയ അനുഭവവും. കേൾക്കാം ആ സംഗീതം...