Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരികിട പരിപാടികളുമായി ബിജു മേനോൻ

biju-menon-shake1

സാധാരണ ജാതി മത ഭേദമന്യേ ഏത് ആഘോഷവും നടത്തിക്കൊടുക്കപ്പെടുമെന്നു പരസ്യം ചെയ്യുന്നത് ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ്. ഇവിടെ സ്വയം അങ്ങനെയാകുകയാണ് ഒരു ഷേഖ്. അറബി നാട്ടിൽ നിന്നുമെത്തിയ ഷേഖ് ഏതാഘോഷത്തിനുമെത്തും. പൈസ നൽകണമെന്നു മാത്രം. മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ വിഡിയോ ഗാനം പറയുന്നത് ഇക്കാര്യമാണ്. ആവോളം ചിരിച്ചു രസിക്കുവാനുള്ള വകയുണ്ട് ഈ ഒരൊറ്റ ഗാനത്തിൽ തന്നെ. 

മരുഭൂമിയിലെ ആന എന്ന പേരു പോലെ തന്നെയാണു പാട്ടും. ബിജു മേനോൻ നായകനായ ഈ സിനിമയിലെ സ്വർഗം വിടരം എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. അത്യാവശ്യം തരികിടയും തട്ടിപ്പുമായി ജീവിക്കുന്ന ഷേഖും അയാളുടെ പാട്ടും കാണാനും കേൾക്കാനും രസകരം. ഷേഖിനെ പറ്റിച്ചും രസിപ്പിച്ചും ജീവിക്കുന്ന കൂട്ടുകാരും കോമളൻ ഓയിൽ ഫീൽഡ്സ് നടത്തുന്ന ലാലു അലക്സും ഓയിൽ ഫീൽഡ് വിദഗ്ധനായി പാഷാണം ഷാജിയുമാണു മറ്റു താരങ്ങൾ. 

പാട്ട്  വിജയ് യേശുദാസാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗയാണ് ഈണം പകർന്നത്. വി.കെ പ്രകാശ് സംവിഝാനം ചെയ്യുന്ന ചിത്രത്തിന് വൈ.വി രാജേഷാണു തിരക്കഥ. ഡേവിഡ് കാച്ചപ്പള്ളിയാണു നിർമ്മാണം. സംസ്കൃതി ഷേണായി, കൃഷ്ണ ശങ്കർ എന്നിവരാണു മറ്റു പ്രധാന താരങ്ങൾ.

Your Rating: