Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയപ്പാട്ടുകളുമായി വിധു പ്രതാപ് കോട്ടയത്ത്

Vidhu Prathap

യുവ ഗായക നിരയിൽ നിന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വരങ്ങളിലൊന്നാണ് വിധു പ്രതാപ്. ഭാവാർദ്രമായ സ്വരത്തിൽ വിധു പാടിയ മിക്ക ഗാനങ്ങളും മലയാളികളുടെ പ്രിയപ്പെട്ടതായി. അദ്ദേഹത്തിന്റെ ലൈവ് സ്റ്റേജ് പരിപാടികളോടും അതേയിഷ്ടം. വിധു പ്രതാപ് ഇന്ന് കോട്ടയത്ത് എത്തുകയാണ്. രാകേന്ദു സംഗീതോത്സവത്തിൽ ഇന്ന് വിധുവിന്റെയും കൂട്ടരുടേയും സംഗീത പരിപാടിയാണ്. ഈ രാത്രി വിധു പ്രതാപിന്റെ പാട്ടുകളിലൂടെ അനുഭവിക്കാം കോട്ടയത്തിന്. മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയ ഗാനങ്ങളാണു വിധുവും സംഘവും പാടുക.

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ സംഗീത്, ലീലാ ജോസഫ്, രോഷ്നി മേനോൻ, അരുൺ കുമാർ തുടങ്ങിയവരാണ് വിധു പ്രതാപിനൊപ്പം ഗാനങ്ങൾ ആലപിക്കുക. പ്രശസ്ത ഗാനനിരൂപകൻ ആലങ്കോട് ലീലാകൃഷ്ണന്റെ പ്രഭാഷണത്തിനു ശേഷമാണ് സംഗീത പരിപാടികൾ. 

രാകേന്ദുവിനായി മനോരമ ഓൺലൈൻ തയ്യാറാക്കിയ സ്പെഷ്യൽ സൈറ്റ് കാണാം