Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരതി രാജ വില്ലൻ, വിജയ് യേശുദാസ് നായകൻ

Vijay Yesudas

ഭാരതി രാജ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ നായകനായി വിജയ് യേശുദാസ് വീണ്ടും അഭിനയത്തിലേക്ക്. ധനശേഖർ സംവിധാനം ചെയ്യുന്ന പടൈവീരനിലാണ് വിജയ് അഭിനയിക്കുന്നത്.  മണിരത്നത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് ധനശേഖർ. 

മാരിക്കു ശേഷം വിജയ് അഭിനയിക്കുന്ന ചിത്രമാണിത്.  മുനീശ്വരൻ എന്ന ഗ്രാമീണ യുവാവായാണ് വിജയ് എത്തുക. ഇതിനു മുൻപ് ധനുഷ് നായകനായ മാരിയിലൂടെയാണ് വിജയ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്.  ഇൻസ്പെക്ടർ അരുൺ കുമാർ എന്ന വില്ലൻ വേഷത്തിൽ വിജയ് തുടക്കം മികവുറ്റതാക്കിയിരുന്നു. കുട്ര പരമ്പരൈ എന്ന ചിത്രമാണ് ഭാരതി രാജ ഇപ്പോൾ സംവിധാനം ചെയ്യുന്നത്. സ്വപ്ന പദ്‌ധതിയിൽ ഭാരതി രാജ അഭിനയിക്കുന്നുമുണ്ട്. 

Your Rating: