Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമി ടോമിയുടെ വിവാഹത്തിന് വിജയലക്ഷ്മിയുടെ ഗാനം

jayaram-rimi

ഗായിക റിമി ടോമി നായികയായി എത്തുന്ന തിങ്കൽ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലെ മംഗല്യഗാനം പുറത്തിറങ്ങി. റിമിയുടെ വിവാഹം കാണിക്കുന്ന അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത് വിജയലക്ഷ്മിയാണ്. സാനന്ദ് ജോർജാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് കാർത്തിക് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. ജയറാമാണ് ചിത്രത്തിലെ നായകൻ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം തിങ്കൾ മുതൽ വെള്ളി വരെയിലെ പ്രെമോ ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് റിമി ടോമിയും അഫ്സലും ചേർന്നാണ്. ഈ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

സീരിയൽ തിരക്കഥാരംഗത്തെ ഏറെ പ്രശസ്തനും തിരക്കുള്ളവനുമായ ജയദേവൻ ചുങ്കത്തറ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ജയദേവൻ ചുങ്കത്തറയുടെ ആത്മസ്നേഹിതനും സീരിയൽ നിർമ്മാതാവുമായ വിജയാനന്ദ് എന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു. ജയദേവന്റെ ഭാര്യ പുഷ്പവല്ലിയായി റിമിയെത്തുന്നു. ഒരിക്കലും വിവാഹം കഴിക്കില്ലയെന്നു തീരുമാനിച്ചിരുന്ന ജയദേവന്റെ തീരുമാനങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് പുഷ്പവല്ലി, ജയദേവന്റെ ഭാര്യയാകുന്നത്. സ്ത്രീ മനഃശാസ്ത്രമറിഞ്ഞ്, തിരക്കഥ രചിക്കുന്ന ജയദേവന്, ജീവിത സഖിയുടെ മനശാസ്ത്ര മറിയാതെ പോകുന്നു. ഈ പ്രശ്നങ്ങൾ അത്യന്തം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ.

Thinkal Muthal Velli Vare" by Vaikom Vijayalakshmi

റിമി ടോമി, ജയറാം, അനൂപ് മേനോൻ എന്നിവരെ കൂടാതെ മണിയൻപിള്ള രാജു, ജനാർദ്ദനൻ, സാജു നവോദയാ, ശശി കലിംഗ, അനൂപ് ചന്ദ്രൻ, കെ.പി.എ.സി. ലളിത, രചനാ നാരായണൻകുട്ടി, സംവിധായകരായ വിജിതമ്പി, രാജസേനൻ, ബോബൻ സാമുവൽ്, എം. രഞ്ജിത്ത് തുടങ്ങിയവരും സീരിയൽ രംഗത്തെ നിരവധി അഭിനേതാക്കളും ഈ ചിത്രത്തിലണിനിരക്കുന്നു. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.