Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കറുടെ ഓർമയിൽ വിൻ ഡീസലിന്റെ ഗാനം

paul-walker-and-vin-diesel വിൻ ഡീസലും പോൾ വാക്കറും

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ അവിഭാജ്യ ഘടകമായിരുന്നു പോൾ വാക്കർ. ആദ്യ ചിത്രം മുതലേ നമ്മെ ത്രസിപ്പിച്ച പോൾ വാക്കർ കാലിഫോർണിയയിൽ നടന്ന വാഹനാപകടത്തിൽ അന്തരിച്ചു എന്നത് ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. അദ്ദേഹത്തിന് സ്മരണയിൽ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് അണിയറ പ്രവർത്തകർ പുറത്തിറക്കിയ ഗാനം ഇരുകൈയും നീട്ടിയാണ് ലോകം സ്വീകരിച്ചത്. ഇപ്പോഴിതാ പോളിന്റെ സുഹൃത്ത് വിൻ ഡീസൽ ആ ഗാനം പാടി അദ്ദേഹത്തിന്റെ ഓർമ്മയിൽ വിതുമ്പിയിരിക്കുന്നു.

2015 ലെ പീപ്പിൾ ചോയ്സ് പുരസ്കാര ഏറ്റവുവാങ്ങാനെത്തിയ വിൻ ഡീസൽ തന്റെ സുഹൃത്തിന്റെ ഓർമ്മയിൽ പുറത്തിറക്കിയ ഗാനം പാടിക്കൊണ്ടായിരുന്നു പോൾ വാക്കറുടെ ഓർമ്മകൾ പങ്കുവെച്ചത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും പുതിയ ചിത്രം ഫ്യൂരിയസിലെ അഭിനയത്തിനാണ് സഹനടനുള്ള പീപ്പിൾ ചോയ്സ് പുരസ്കാരം വിന്‍ ഡീസലിനെ തേടിയെത്തിയത്.

ഫ്യൂരിയസ് 7 എന്ന ചിത്രത്തിൽ അഭിനയിച്ച് മുഴുവിപ്പിക്കുന്നതിന് മുമ്പാണ് പോൾ വാക്കർ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിനോടുള്ള ആദരവായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ഗാനം ആലപിച്ചത് വിസ് ഖലീഫയും, ചാർലി പുത്തും ചേർന്നായിരുന്നു. കാമറൂൺ തോമസ്, ആന്ഡ‍്ര്യൂ സെഡാർ എന്നിവർ ചേർന്നാണ് ഗാനം രചിച്ചത്. പോയവർഷം ലോകത്തേറ്റവുമധികമാളുകള്‍ യുട്യൂബ് വഴി കണ്ട വീഡിയോയാണ് സീ യു എഗെയ്ൻ. അമേരിക്കയിലെ ടോപ് സിംഗിൾ സോങും ഇതു തന്നെയായിരുന്നു.. എഴുപത്തിമൂന്നാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര നോമിനേഷനും പാട്ടിനുണ്ട്.

വേഗതയെ സ്നേഹിച്ച നീലക്കണ്ണുള്ള അഭിനയ വിസ്മയമായിരുന്നു പോൾ വാക്കർ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ചലച്ചിത്ര പരമ്പരയിലൂടെയാണ് ലോകശ്രദ്ധ പോൾവാക്കർ തന്നിലേക്കെടിപ്പിച്ചത്. നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് ഹോളിവുഡ് നടന്റെ താരത്തിളക്കത്തിൽ നിന്നിറങ്ങി വന്ന് സാധാരണക്കാരന്റെ ജീവിതത്തെ അറിഞ്ഞ പോൾ വാക്കർ. ഒരപകടത്തിൽ പെട്ട് ലോകത്തെ വിട്ടകന്നിട്ട് രണ്ടു വർഷം പിന്നിട്ടു. ഫിലിപ്പൈൻസ് ചുഴലിക്കാറ്റിന് ഇരയായവരെ സഹായിക്കാൻ വേണ്ടി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. പക്ഷേ പോൾ വാക്കറെന്ന വികാരത്തിൽ നിന്ന് പ്രേക്ഷക പക്ഷം ഇന്നും മുക്തമായിട്ടില്ല. പുരസ്കാര വേദിയിൽ അദ്ദേഹത്തെ ഓർമിപ്പിക്കുന്ന പാട്ട് പാടിയപ്പോൾ വിൻ ഡീസല്‍ വികാരനിർഭരനായതും ലോകം അത് നോക്കി കണ്ണീരണിഞ്ഞതും ആ നടൻ തീർത്ത ശൂന്യതയുടെ ആഴമോർപ്പിക്കുന്നു. ഫ്യൂരിയസ് 7ൽ പോൾ വാക്കറായി അഭിനയിച്ചത് പോൾ വാക്കറുടെ സഹോദകരൻ കൂഡി വാക്കറാണ്.