Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാൻസുമായി വീണ്ടും ഗെയിലും കൊഹ്‌ലിയും

kohli

വിരാട് കോഹ്‌ലിയും ക്രിസ് ഗെയിലും ഉശിരുള്ള ബാറ്റ്സ്മാൻമാർ മാത്രമല്ലെന്ന് പലവട്ടം തെളിയിച്ചതാണ്. എങ്കിലും ഇനി ഉറപ്പിച്ചു പറയാം, ഇവർ നല്ല ഡാൻസ് പാർടണേഴ്സ് കൂടിയാണ്. ലോകം ശ്രദ്ധിക്കുന്ന കായിക താരങ്ങളെന്ന പരിവേഷമെല്ലാം മാറ്റി വച്ച് എല്ലാം മറന്ന് നൃത്തം ചെയ്യുന്ന കോഹ്‍‌ലിയുടെയും ഗെയിലിന്റെയും വിഡിയോ വീണ്ടും തരംഗമാകുകയാണ്. ഇത്തവണ മൻദീപ് സിങും ഒപ്പമുണ്ട്. ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് താരങ്ങളായ കോഹ്‌ലിയും ഗെയിലും ടീമിന്റെ ആഘോഷ പരിപാടികളിലെല്ലാം നൃത്തച്ചുവടുകളുമായെത്താറുണ്ട്. ഒരു രക്ഷയുമില്ലെന്ന് നമ്മെക്കൊണ്ട് പറയിപ്പിക്കും വിധത്തിലുള്ള തട്ടുപൊളിപ്പൻ ഡാൻസ്. ഇത്തവണയും അങ്ങനെ തന്നെ. ഫേസ്ബുക്ക് വഴി പ്രചരിച്ച വിഡിയോ വൈറലാകുകയാണ്. നേരത്തെ മോഹൻലാലിനെ അനുകരിച്ചും ഗെയിൽ ഞെട്ടിച്ചിരുന്നു. കളിക്കിടയിൽ ബൗളറെ നിലംതൊടാനനുവദിക്കാതെ വേലക്കപ്പുറത്തേക്ക് പറത്താൻ മാത്രമല്ല കയ്യിൽ ഇതുപോലുള്ള രസകരമായ നമ്പറുകളുണ്ടെന്ന് പറയുകയാണ് ഇരുവരും.  

Your Rating: