Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോപിയല്ലാതെ ലോകത്തൊരാളും ഇങ്ങനെ ചെയ്യില്ല

gopi-vysakh

കാട്ടിലെ പുലിമുരുകന്റെ ജൈത്രയാത്രയെ കുറിച്ചു പറയുന്ന സിനിമ തീയറ്ററുകളിൽ കുതിപ്പിനൊരുങ്ങുകയാണ്. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഗോപിസുന്ദറാണ് സംഗീതം. സിനിമയുെട റീ–റെക്കോർഡിങ് സമയത്ത് ഗോപി തന്നെ ഞെട്ടിച്ചുവെന്ന് വൈശാഖ് പറയുന്നു. അത്രയേറെ ആത്മസമർപ്പണത്തോടെയാണ് ഗോപി ഈ ചിത്രം ചെയ്തിരിക്കുന്നതെന്നും വൈശാഖ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

വൈശാഖിന്റെ വാക്കുകളിലേക്ക്–

എന്റെ സഹോദരനെപ്പോലെയാണ് ഗോപി. ഗോപിസുന്ദർ റീ റെക്കോർഡിങിൽ ഞെട്ടിച്ചു. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തെലുങ്ക്, മലയാളം, തമിഴ് സിനിമകൾ മാറിമാറി ചെയ്യുന്ന സമയത്ത് 35 ദിവസം രാവും പകലും ഈ സിനിമയ്ക്കായി മാറ്റുവച്ചു. ഒരു ഫോൺ പോലും എടുക്കാതെ എന്റെ കൂടെ ചിലവഴിച്ചു.

ലോകത്തൊരിടത്തും ഒരു മ്യൂസിക് ഡയറക്ടറും ഇതുപോലെ ആർ ആർ ചെയ്തിട്ടുണ്ടാകില്ല. ഗോപിയുടെ കൈവിരലുകള്‍ മാത്രമാണ് ആർ ആറിൽ പതിഞ്ഞിട്ടൊള്ളൂ. സാധാരണ അസിസ്റ്റന്റിനെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ക്ഷമയോടെ ഒരു ട്രാക്ക് ചെയ്യും അടുത്ത ട്രാക്ക് ചെയ്യും അങ്ങനെ വൺ മാൻ റീ റെക്കോർഡിങ് ആയിരുന്നു പുലിമുരുകന്റേത്. ലോകത്ത് തന്നെ ചിലപ്പോൾ ഇത് ആദ്യത്തെ സംഭവമായിരിക്കും.
 

Your Rating: