Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടൻ രംഗങ്ങളുമായി ബോളിവുഡിൽ നിന്നൊരു ഗാനം

wajah-tum-ho

നല്ല പാട്ടുകളുടെ കാലമാണ് ബോളിവുഡിൽ. അടുത്തിടെയിറങ്ങിയ എല്ലാ ചിത്രങ്ങളിലുമുണ്ട് എന്നെന്നും ഓർ‌ത്തിരിക്കുന്ന കുറേ പാട്ടുകൾ. ഒപ്പം ചർച്ച ചെയ്യപ്പെടുന്ന കുറേ ദൃശ്യങ്ങളും. അക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തേതാണ് വജാ തും ഹോ. സിനിമയുടെ പേരും ഇതു തന്നെയാണ്. വിശാൽ പാണ്ഡ്യ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ചൂടൻ രംഗങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. സനാ ഖാനും ഷർമാൻ ജോഷിയും അഭിനയിച്ച ഗാനരംഗം നേരത്തേ തന്നെ ബോളിവുഡിലെ ഗോസിപ്പ് ലോകത്ത് ചർച്ചയായിരുന്നു. പുതിയ ചിത്രങ്ങളായ ബേഫിക്ര, ഏ ദിൽ ഹേ മുശ്ഖിൽ എന്നിവയിലുമുണ്ട് ഇത്തരം പാട്ടുകൾ. 

മിതൂൻ സംഗീതമൊരുക്കിയ പാട്ടിനു വരികൾ മനോജ് മുണ്ടാഷിറിന്റേതാണ്. ഡ്രംസും ഗിത്താറും ചേർന്ന ഓർക്കസ്ട്ര കാതുകൾ‌ കീഴടക്കും. സംഗീത സംവിധായകനൊപ്പം തുൾസി കുമാർ, അൽത്താമഷ് ഫരീദി എന്നിവരാണു പാടിയിരിക്കുന്നത്.  ഗുർമീത് ചൗധരി, രാജ്നീഷ് ദഗ്ഗൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.