റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി 2016 ലെ അമേരിക്കൻ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡൊണാൾഡ് ട്രംഫിനെതിരെ ഗാനം പുറത്തിറക്കുകയാണ് ഷക്കീറയും, കാർലോസ് സന്താനയും, എമിലിയോ എസ്തഫാനും ചേർന്ന്. മെക്‌സിക്കൻ കുടിയേറ്റക്കാർ ക്രിമിനലുകളാണെന്ന ട്രംഫിന്റെ പരാമർശത്തിനെതിരെയാണ് ഇവർ ഗാനം പുറത്തിറക്കുന്നത്. വി ആർ ഓൾ മെക്‌സിക്കൻസ് എന്ന ഗാനത്തിൽ പോപ്പ് ലോകത്തെ നിരവധി പ്രമുഖർ അണിനിരക്കുന്നുണ്ട്. അനാവശ്യമായ പരാമർശങ്ങൾ നടത്തി വിവാദവും വർണ്ണവെറിയും വളർത്തുന്നവർക്കെത്തിരെയുള്ള ഗാനമായിരിക്കും ഇതെന്ന് ഗാനത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞു.
ലോകത്തെ ഏറ്റവും പ്രശസ്തയായ ലാറ്റിൻ അമേരിക്കൻ പോപ്പ് ഗായികയാണ് ഷക്കീറ. രണ്ടു ഗ്രാമി പുരസ്‌കാരങ്ങൾ, എട്ട് ലാറ്റിൻ ഗ്രാമി പുരസ്‌കാരങ്ങൾ, ഏഴ് ബിൽബോർഡ് പുരസ്‌കാരങ്ങൾ, ഇരുപത്തെട്ട് ബിൽബോർഡ് ലാറ്റിൻ സംഗീത പുരസ്‌കാരങ്ങൾ, അഞ്ച് എംടിവി വിഡിയോ മ്യൂസിക്ക് പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി ബഹുമതികൾ താരത്തെ തേടി എത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗായികമാരിൽ ഒരാളാണ് ഷക്കീറ. കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഷക്കീറ നേതൃത്വം വഹിക്കുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.