Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാന്റെ മോഹം പൂവണിയുമോ

AR Rahman

ഇതിഹാസ സംവിധായകൻ കെ വിശ്വനാഥ് തന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ സാഗര സംഗമം പോലൊരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്നതായി അടുത്തിടെ അറിയിച്ചിരുന്നു. ജൂനിയർ എൻ ടി ആർ ആയിരിക്കും ചിത്രത്തിലെ നായകൻ. എന്നാൽ ചിത്രത്തിലെ നായിക നായകൻമാർ ആര് എന്നതിലല്ല മറിച്ച് ആരായിരിക്കും ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുക എന്നതാണ് സിനിമ ലോകത്തെ പുതിയ ചർച്ച.

വിശ്വനാഥന്റെ സാഗര സംഗമം, സിപ്പിക്കുൾ മുത്ത് പോലുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകാൻ ആഗ്രഹമുണ്ടെന്ന് എ ആർ റഹ്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് അസാധ്യമാണെന്നും പുതിയ തലമുറ അത്തരത്തിലൊരു ചിത്രം സ്വീകരിക്കാൻ തയ്യാറാകില്ലെന്നും വിശ്വനാഥ് പ്രതികരിച്ചിരുന്നു. എന്നാൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി പുതിയ ചിത്രം സംവിധാനം ചെയ്യാൻ തയ്യാറാകുമ്പോൾ റഹ്മാന്റെ ആഗ്രഹം പൂവണിയുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. വിശ്വനാഥും റഹ്മാനും ഒന്നിച്ചാൽ ചിത്രം സൂപ്പർ ഹിറ്റാകുമെന്നതിൽ സംശയമില്ല.

സൂപ്പർഹിറ്റ് തെലുങ്ക് ചിത്രമായ സാഗര സംഗമം 1983 ലാണ് റിലീസായത്. കമലഹാസനായിരുന്നു ചിത്രത്തിലെ നായകൻ. രണ്ട് ദേശീയ അവാർഡുകൾ ചിത്രം കരസ്ഥമാക്കി. സാലങ്കി ഓലി എന്നപേരിൽ ചിത്രം തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. വിശ്വനാഥിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രമായ സ്വാതി മുത്യത്തിന്റെ തമിഴ്പതിപ്പാണ് സിപ്പിക്കുൾ മുത്ത്.നിരവധി ദേശീയ അവാർഡുകൾ ലഭിച്ച സംവിധായകനാണ് വിശ്വനാഥൻ.