Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോറടി മാറ്റാൻ ഡ്യൂട്ടിക്കിടയിൽ ഡാൻസ് ; താരമായി പൊലീസ് ഉദ്യോഗസ്ഥ

women-police-officer-dance

ലാഡ് പിയാ കേ എന്ന ഗാനം ഹരിയാൺവി ഭാഷയിലെ ഏറ്റവും പ്രശസ്തമായ പാട്ടുകളിലൊന്നാണ്. പാട്ടിന്റെ ഈണം കേട്ടാൽ ആരുമൊന്നു ചുവടുവച്ചു പോകും. അതേ ഈ പൊലീസുകാരിയും ചെയ്തുളളൂ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിലെ വിരസത മാറ്റുന്നതിനായിരുന്നു ഇത്. സഹപ്രവര്‍ത്തകരെ കാണികളാക്കിക്കൊണ്ട് ഒരടിപൊളി നൃത്തം. എന്തായാലും സംഗതി ഇപ്പോൾ ഇന്ത്യ മുഴുവൻ പാട്ടായിരിക്കയാണ്. 

കാര്യം പൊലീസാണെങ്കിലും ജീവിതത്തിൽ എന്തെങ്കിലും വിനോദങ്ങളൊക്കെ വേണമല്ലോ. കാക്കിക്കുള്ളിലെ കലാകാരിയുടെ പ്രകടനം കണ്ട് സഹപ്രവർത്തകർ അത്ഭുതപ്പെട്ടു. അത്രയ്ക്കു മനോഹരമായിട്ടായിരുന്നു നൃത്തം. രണ്ടു മിനിറ്റ് അ‍ഞ്ച്സെക്കൻറ് നീണ്ടു നിന്ന വിഡിയോ ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥയുടെ നൃത്തം വെർച്വൽ ലോകത്ത് വൈറലായി.  

വി.ആർ ബ്രോസ് ഈണമിട്ട ഈ ആൽബം പാട്ട് എഴുതിയത് ബിന്ദർ ദനോഡയാണ്. രാജു പഞ്ചാബിയും സുശീല തഖാറും ചേർന്നാണു പാടിയത്. 

Your Rating: