Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സണിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി ഗെയിലും കോഹ്‌ലിയും

cricket-dance-song1

രാജ്യത്തിനായി വീറും വാശിയോടെ കളിച്ചവരെ ഒരു കുടക്കീഴിലൊന്നിപ്പിക്കുന്ന കൗതുകമാണ് ഐപിഎൽ. ധോണിയും ഡിവില്ലേഴ്സും ഡായെൻ ബ്രാവോയും അഫ്രിദിയും ഒന്നിച്ചൊരു ടീമിലെത്തുകയും ജയത്തിനായി ഒന്നിച്ചു നിന്ന് പോരാടുന്നതും ചെയ്യുന്നതു കാണുവാൻ എന്ത് രസമാണ്. അത് തന്നെയാണ് ഐപിഎല്ലിനെ ഇത്രയേറെ ജനകീയമാക്കുന്നതും. ഇതു മാത്രമല്ല, ക്രിക്കറ്റിനപ്പുറം ഇവരൊന്നിക്കുന്ന അപൂർവ്വമായ നിമിഷങ്ങളും ആരാധകർക്ക് സമ്മാനമായി കിട്ടും. അത്തരത്തിലൊന്നായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ പാർട്ടിയിലൂടെ കിട്ടിയത്. സംഗീതത്തിനൊപ്പമുള്ള ക്രിക്കറ്റ് ലോകത്തെ പ്രതിഭകളുടെ രാത്രിയാഘോഷം. അതുമാത്രമല്ല, ക്രിക്കറ്റിനപ്പുറം, കളിവീര്യത്തിനപ്പുറം, രാജ്യത്തിന്റെ അതിരുകൾക്കപ്പുറം കളിക്കാർ തമ്മിലും അവരുടെ കുടുംബങ്ങൾ തമ്മിലും എത്രമാത്രം ചേർന്നു നില്‍ക്കുന്നുവെന്നും കാണാനായി.

ഓസ്ട്രേലിയൻ ഓൾ റൗണ്ടറായ ഷെയ്ൻ വാട്സൺ നല്ലൊരു കളിക്കാരൻ മാത്രമല്ല, അതിമനോഹരമായി ഗിത്താറും വായിക്കും. ആ രാത്രിയും സഹകളിക്കാർക്കായി വാട്സൺ ഗിത്താർ വായിച്ചു. ഒപ്പം വേദി പങ്കിട്ടതാകട്ടെ എ ബി ഡിവില്ലേഴ്സിന്റെ ഭാര്യ ഡാനിയേലയും. ഡേവിഡ് ഗ്യൂട്ടയുടെ എക്കാലത്തേയും ഹിറ്റ് ഗാനമായ ടൈറ്റാനിയമാണ് ഇരുവരും ചേർന്ന് പാടിയത്. എബി തന്നെ വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തോട് പങ്കിട്ടു. വാട്സണ്‍ ഗിത്താർ വായിക്കുമ്പോൾ രണ്ടു പേർ വേദിയിൽ തകർപ്പൻ ഡാൻസിലായിരുന്നു. ആരൊക്കെയെന്നല്ലേ...

വിരാട് കോഹ്‌ലിയും ക്രിസ് ഗെയിലും.....അതുപോലെ ക്രിസ് ഗെയിൽ അവരുടെ ടീമിന്റ പാട്ടായി മാറിയ ചാമ്പ്യൻ ആലപിക്കുകയും ചെയ്തു.

ഡിവില്ലേഴ്സിന് സംഗീതം എത്രത്തോളം ഇഷ്ടമാണെന്നും പാടാറുമുണ്ടെന്നുമുള്ള കാര്യം എല്ലാവർക്കുമറിയാം. കനേഡിയൻ ഗായകനായ ബ്രയാൻ ആഡംസിന്റെ സമ്മർ ഓഫ് 69 പാടി എബിയും നേരത്തെ യുട്യൂബിൽ തരംഗമുണ്ടാക്കിയിരുന്നു. അന്നും റോയൽ ചലഞ്ചേഴ്സിന്റെ പാർട്ടിക്കിടെയായിരുന്നു സംഭവം. ഐപിഎല്ലിലെ ആഘോഷ ടീമാണ് റോയൽ ചലഞ്ചേഴ്സ്.

Your Rating: