Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ പാട്ടുമായി ഗാനഗന്ധർവ്വന്‍

yesudas-28

ഗാനഗന്ധർവൻ യേശുദാസിന്റെ പുതിയ പാട്ട് റെക്കോർഡ് ചെയ്തു.  ഗന്ധർവ്വ സ്വരത്തിലെ ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് അമ്പത്തിയാറ് കൊല്ലം തികഞ്ഞ അതേ ദിനമായിരുന്നു റെക്കോർഡിങും. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു ആ ദിനം. ആദ്യ ചലച്ചിത്ര ഗാനത്തിന്റെ ഓർമകൾ ഒരു ഗാനം പാടിക്കൊണ്ട് പുതുക്കി ദാസേട്ടൻ. ദി ലാസ്റ്റ് ഡെയ്സ് എന്ന ചിത്രത്തിലാണ് ഈ പാട്ടുള്ളത്. 

സെബാസ്റ്റ്യൻ മാളിയേക്കൽ എഴുതി സംവിധാനം ചെയ്ത് രാജഗീതം ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്. അധരങ്ങളുണ്ടെങ്കിലും എന്നു തുടങ്ങുന്ന പാട്ടാണ് അദ്ദേഹം പാടിയത്. ഔസേപ്പച്ചന്റേതാണു സംഗീതം. ദാസേട്ടൻ അടുത്തിടെ പാടിയ മലയാളം ഗാനങ്ങളെല്ലാം എപ്പോഴത്തേയും പോലെ ജനമനസുകളെ കീഴടക്കിയിരുന്നു. ഈ ഗാനത്തേയും അതേ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.