Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസ് ഗാനങ്ങളോടെ രാകേന്ദു മായും

Rakendu

ഗാനഗന്ധർവൻ യേശുദാസിന്റെ ഗാനങ്ങളോടെ രാകേന്ദു സംഗീതോൽസവം ഇന്ന് അവസാനിക്കും. കോട്ടയം സി എം എസ് കോളെജിൽ നടക്കുന്ന സംഗീതോൽസവത്തിന്റെ നാലാം ദിനമായ ഇന്നാണ് ഗന്ധർവ പൗർണമി എന്ന പേരിൽ കെ.ജെ യേശുദാസ് സായാഹ്നം. യേശുദാസിന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷത്തിന്റെ ഉദ്ഘാടനം സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി നിർവഹിക്കും. എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ബാബു സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ കെ പി എ സി ജോൺസൺ മാസ്റ്ററെ ആദരിക്കും.

നേരത്തെ പി ഭാസ്കരൻ മാഷിന്റെ ഓർമകളുമായി വസന്ത പഞ്ചമി നാളിൽ, പതിനാലാം രാവുദിച്ചതെന്ന പേരിൽ യൂസഫലി കേച്ചേരി സായാഹ്നം, ശ്രീകുമാരൻ തമ്പി സായാഹ്നം എന്നിവ നടന്നിരുന്നു. ഇന്നത്തെ ചടങ്ങിൽ തരാനാ ദി മെലഡി ബാൻഡ് ബൈ ദേവദാസ് അവതരിപ്പിക്കുന്ന യേശുദാസ് ഗാനസന്ധ്യയിൽ അനൂപ് മേനോൻ, പി സി ജോജി, ലീലാ ജോസഫ്, ജ്യോതി മേനോൻ എന്നിവരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.