Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല നടയിൽ ഹരിവരാസനം പാടി യേശുദാസ്

yesudas-in-sabarimala

എന്നും യേശുദാസ് പാടിയ ഹരിവരാസനത്തിന്റെ ഈണത്തിൽ ലയിച്ചാണ് ശബരിമല നട അടയ്ക്കാറ്. അയ്യപ്പൻ ഉറങ്ങുവാൻ പോകാറ്...ഇന്നലെ പക്ഷേ അതിനു മാറ്റമുണ്ടായി. ഉച്ചഭാഷിണിയിൽ കൂടിയല്ല ഇന്നലെ ശബരീശ സന്നിധി ഹരിവരാസനം കേട്ടുറങ്ങിയത്. കോടമഞ്ഞു മൂടിയ മലനിരകൾക്കു മേലെ, നീരാഞ്ജനമെരിയുന്ന ആ അമ്പലനടയിൽ തൊഴുകൈയോടെ നിന്നു പാടി അയ്യപ്പനെ ഉറക്കുവാൻ ഗാനഗന്ധർവ്വൻ യേശുദാസ് തന്നെയെത്തി. 

ശബരിമല ദർശനത്തിനെത്തിയപ്പോൾ ദേവസ്വം ബോർഡിന്റെ  അഭ്യർഥന പ്രകാരമാണ് യേശുദാസ് ഹരിവരാസനം പാടിയത്. സോപാനത്തിലെത്തി അയ്യപ്പനെ പാടിയുറക്കുമ്പോൾ നൂറുകണക്കിന് ഭക്ത ജനങ്ങളും അന്നേരം ‌അവിടെയുണ്ടായിരുന്നു. ഗന്ധർവനാദത്തിനൊപ്പം ഭക്തിനിർഭരമായി അവരും ഒപ്പം പാടി. രാത്രിയോടെ ദാസേട്ടൻ മലയിറങ്ങി.

 നാലു വര്‍ഷത്തിനു ശേഷമാണ് യേശുദാസ്  അയ്യപ്പ ദർശനത്തിനെത്തുന്നത്. അന്നും യേശുദാസ് ഹരിവരാസനം പാടിയ ശേഷമാണു അദ്ദേഹം മലയിറങ്ങിയത്.