Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമാരി അധൂരി കഹാനിയിൽ രാഹത്ത് ഫത്തേഹ് അലി ഖാന്റെ ഗാനം

zaroori-thee

ബോളീവുഡിന് ഖവാലി ശൈലിയിലുള്ള നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള പാട്ടുകാരനാണ് രാഹത്ത് ഫത്തേഹ് അലി ഖാൻ. 2002 ൽ പുറത്തിറങ്ങിയ പാപ് എന്ന ചിത്രത്തിലൂടെ ബോളീവുഡിലെത്തിയ രാഹത്ത് ഫത്തേഹ് അലിഖാൻ തുടർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാഹത്ത് ഫത്തേഹ് അലി ഖാൻ പുറത്തിറക്കിയ സിംഗിളായിരുന്ന സറൂറി ധാ മോഹിത്ത് സൂരി സംവിധാനം ചെയ്യുന്ന ചിത്രം ഹമാരി അധൂരി കഹാനിക്ക് വേണ്ടി പുനഃസൃഷ്ടിക്കുകയാണ്. 2014 ഇന്ത്യക്കാർ യൂട്യൂബിലൂടെ ഏറ്റവും അധികം കണ്ട ഗാനങ്ങളിലൊന്നായിരുന്നു സറൂറി ധാ.

Rahat Fateh Ali Khan

ഗാനം ചിത്രത്തിൽ ഉൾക്കൊള്ളിക്കുന്ന വിവരം ചിത്രത്തിന്റെ സംവിധായകൻ മോഹിത്ത് സൂരി തന്നെയാണ് പുറത്തുവിട്ടത്. ഗാനം ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു, പ്രേമവും, വിരഹവുമുള്ള ഗാനത്തിന്റെ വരികൾ ഹമാരി അധൂരി ധായ്ക്ക് വളരെ ചേർന്നതാണ്, അതുകൊണ്ടാണ് ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തുന്നതെന്നാണ് സംവിധായകൻ പറഞ്ഞു. നേരത്തെ ചിത്രത്തിലെ ടൈറ്റിൽ ഗാനവും ഹംനവാ എന്ന പ്രണയഗാനവും പുറത്തിറങ്ങിയിരുന്നു. ഇരുഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൈറ്റിൽ ഗാനം 24 ലക്ഷം ആളുകളും ഹംനവാ 10 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

മഹേഷ് ഭട്ടിന്റെ അച്ഛൻ നാനാഭായ് ഭട്ടിന്റെയും അമ്മ ഷെറിൻ മുഹമ്മദ് അലിയുടേയും ജീവിതത്തെ ആധാരമാക്കി എഴുതിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് മഹേഷ് ഭട്ട് തന്നെയാണ്്. ഷാഗുഫ്ത്ത റഫീക്കാണ് മഹേഷ് ഭട്ടിന്റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത്. ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി വിദ്യാബാലന്റെ കാമുകനായി എത്തുമ്പോൾ രാജ് കുമാർ റാവു ഭർത്താവായി എത്തുന്നു.

zaroori-thaa

ആഷിഖി 2, ഏക് വില്ലൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹിത്ത് സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹമാരി അധൂരി കഹാനി. ഡേർട്ടി പിക്ച്ചറിന് ശേഷം ഇമ്രാൻ ഹാഷ്മിയും വിദ്യാ ബാലനും ഒന്നിക്കുന്ന ചിത്രത്തിൽ ഇവരെ കൂടാതെ രാജ് കുമാർ റാവു, സാറ ഖാൻ, മധുരിമ തുലി, അമല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മിഥൂൻ, ജീത്ത് ഗാംഗുലി, അമി മിർസ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. വിശേഷ് ഫിലിംസിന്റെ ബാനറിൽ മഹേഷ് ഭട്ട് തന്നെ നിർമ്മിക്കുന്ന ചിത്രം ജൂൺ 12 തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.