Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ൻ മാലിക്കിന്റെ ഗാനം ചോർന്നു

Zayan Malik

ബ്രിട്ടീഷ് ബോയിസ് ബാന്റായ വൺ ഡയറക്ഷനിലെ മുൻ അംഗം സെയ്ൻ മാലിക്കിന്റെ ഗാനം ഓൺ ലൈനിൽ ചോർന്നു. എം ഐ സി റൈറ്റോറിയസ് എന്ന റാപ്പറുമായി ചേർന്ന് താരം പുറത്തിറക്കാനിരിക്കുന്ന ഗാനമാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. എന്നാൽ അതുമായി ഗാനത്തിന് ബന്ധമൊന്നുമില്ലെന്നും തികച്ചും വ്യത്യസ്തമായ ഗാനമായിരിക്കും നിങ്ങൾ കേൾക്കുന്നതെന്നുമാണ് ഗാനത്തിന്റെ പ്രൊഡ്യൂസർ നോട്ടി ബോയ് പറഞ്ഞിരിക്കുന്നത്.

ആദ്യ ഗാനത്തിന്റെ ഡെമോ നേരത്തെ പുറത്തിറത്തിക്കിയിരുന്നു. ഐ വോണ്ട് മൈന്റ് ഗാനത്തിന്റെ ഡെമോ മ്യൂസിക്ക് സ്ട്രീമിങ് വെബ്സൈറ്റായ സൗണ്ട് ക്ലൗഡിലൂടെ പുറത്തിറക്കി. ഗാനം 2016 ൽ പുറത്തിറങ്ങുമെന്നും നോട്ടി ബോയ് പറഞ്ഞു.

ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് സെയ്ൻമാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് പിൻമാറിയത് അടുത്തിടെയായിരുന്നു. തന്റെ വ്യക്തിജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടിയാണ് താൻ ബാൻഡിൽ നിന്ന് പിൻമാറിയത് എന്നാണ് താരം പറഞ്ഞിരുന്നത്. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന ബാൻഡാണ് വൺ ഡയറക്ഷൻ.

ബീറ്റീൽസിന് ശേഷം ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച ബോയ്സ് ബാൻഡ് എന്ന് പേരെടുത്ത സംഘത്തിന് ലോകത്തൊട്ടാകെ ആരാധകരുണ്ട്. 2011ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്, 2012 ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013 ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ്, ഫോർ എന്നീ ആൽബങ്ങൾ ബാൻഡ് പുറത്തിറക്കിയിട്ടുണ്ട്. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.