Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നിറങ്ങി സംഗീതം

arunachal-mkusic-fest

ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്‌ഡോർ സംഗീതോൽവസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സിറോ സംഗീതോൽവസത്തിന് അരുണാചൽപ്രദേശിലെ സിറോ താഴ് വരയിൽ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനു സംഗീത പ്രേമികളാണു സിറോ സംഗീതോൽവസത്തിന്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കാനെത്തിയത്. അരുണാചലിലെ പ്രധാന ടൂറിസം ആഘോഷം കൂടിയാണിത്.

ഇറ്റാനഗറിൽനിന്നു നൂറു കിലോമീറ്ററിലധികം ദൂരെ, ഒരുവശത്തു ഹിമാലയനിരകളും മറുവശത്തു നെൽപാടങ്ങളും അതിരിടുന്ന സിറോ ലോകത്തിലെ ഏറ്റവും സുന്ദര ഗ്രാമങ്ങളിലൊന്നായിട്ടാണു ട്രാവൽ മാഗസിനുകൾ വിശേഷിപ്പിക്കുന്നത്. സിറോയിലെ കുന്നിൻപുറങ്ങളിലാണു സംഗീതോൽസവം. പാശ്ചാത്യസംഗീതത്തിനാണു പ്രാധാന്യം. ഇറ്റലിയിലെ പ്രശസ്തമായ ആൾട്ട്-റോക്ക് ബാൻഡായ ഗ്രാംലൈൻസ് ഉൾപ്പെടെ അനവധി ബാൻഡുകളാണ് ഇത്തവണ എത്തിയത്. സംഗീതമേള നടക്കുന്ന നാലുദിവസവും കുന്നിൻപുറങ്ങളിൽ ടെന്റുകളിലാണു കഴിയുക.  

Your Rating: