Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്രമേൽ പ്രണയാര്‍ദ്രം ഈ പാട്ടും, ഗായത്രിയുടെ സ്വരവും

സ്നേഹമാണ് ഗസലിൽ നിറയെ. പാതിമയങ്ങിയ വിളക്കുകളെ സാക്ഷിയാക്കി നിലകൊള്ളുന്ന മണ്ഡപത്തിനു നടുവിലിരുന്നു ഗസൽ പാടുന്നത് കേട്ടിരിക്കുമ്പോൾ മനസിനുള്ളിലെ നൊമ്പരമെല്ലാം അറിയാതലിഞ്ഞു പോകും. അത്രമേൽ ആർദ്രമാണ് ആ പാട്ടുകൾ. ഗസല്‍ എന്നു കേൾക്കുമ്പോൾ ഓർമവരുക, കണ്ണടച്ചിരുന്നു അലിഞ്ഞു പാടുന്ന ജഗജിത് സിങിനെയാണ്. കാലമെത്തും മുൻപേ കടന്നുപോയ ആ പാട്ടുകാരന്റെ ഒരു ക്ലാസിക് ഗാനമാണ് ഇത്തവണത്തെ മ്യൂസിക് ഷോട്സിലുള്ളത്. ജഗജിത് സിങ് പാടിയൊരു  പ്രണയഗാനം. നമുക്കൊരുപാടിഷ്ടമുള്ള കുറേ ഹിന്ദി പ്രണയഗാനങ്ങളുടെ കൂട്ടിത്തിലുള്ളൊരു പാട്ട്. 

ഹോട്ടോം സേ ഝൂ ലോ തും,  മേരാ 

ഗീത് അമർ കർ ദോ...

പ്രേം ഗീത് എന്ന ചിത്രത്തിലേതാണീ ഗാനം. ജഗജീത് സിങിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണിത്.

സുദേഷ് ഇസ്സർ സംവിധാനം ചിത്രത്തിന് സംഗീതം പകർന്നതും ജഗജീത് സിങ് തന്നെയാണ്. ഈ പാട്ടിനു വരികൾ കുറിച്ചത് ഇന്ദീവറും.

ഗസലുകളേറെ പാടുന്ന ഗായത്രിയുടെ സ്വരത്തിൽ, പ്രിയമുള്ളവളുടെ കണ്ണുകളിലേക്കു നോക്കിയിരിക്കും നേരം അറിയാതെ ഉള്ളിൽ‌ നിന്നുതിരുന്ന പോലെ മൂളി ജഗജീത് സിങ് പാടിയ ഗാനമാണിത്. കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ പ്രണയം മാത്രം മനസിൽ വിടർത്തുന്ന ഗാനം. കേട്ട് കഴിയുമ്പോൾ ചുറ്റുമുള്ള വശ്യമായ കാഴ്ചകളോടെല്ലാം പ്രണയം തോന്നിപ്പിക്കുന്ന ഗാനം. ഒരു കീബോർഡിന്റെയും ഗിത്താറിന്റെയും മാത്രം സ്വരമുള്ള ഓർക്കസ്ട്രയിൽ മെലഡി താളത്തെ ഒന്നുകൂടി പതിയെയാക്കി പാടുമ്പോൾ കേട്ടിരിക്കുന്നത് ഒരു മഴ കാണുന്ന അത്രയും സുഖമുള്ളതാണ്. 

Read More:Music Shots