Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവേരീ പാടാം ഇനി ദേവന്റെ സോപാനമായ്

kaveri-song

കാവേരിയെ കാവൽ നിറുത്തി ഒന്നിനും പിറകേ ഒന്നൊന്നായി വരുന്ന കുഞ്ഞലകളെ സാക്ഷിനിർത്തി ശംഭുവും ദുർഗയും കരയായ കരയെല്ലാം സ്നേഹം വാരിവിതറിയപ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഒരു പാട്ട് ഒഴുകിയെത്തി കാവേരി പാടാമിനി. മൗനങ്ങൾ പാടുകയായിരുന്നു. പതിനെട്ട് സംവത്സരങ്ങൾ പതിനെട്ട് മാത്രകൾ പോലെ കടന്നുപോയി ശംഭുവിന്റെ ജീവിതത്തിൽ. 

lal-bhanupriya

പക്ഷെ പ്രായവും കാലവുമൊന്നും ദുർഗയുടെയും ശംഭുവിന്റെയും പ്രണയത്തിന് തടസ്സമായില്ല. വീണ്ടും തനിക്കുവേണ്ടി പുനർജനിച്ച ഉമയെന്ന് മനസ്സിലായ നിമിഷം.  ഉമ തന്നെയാണ് ദുർഗയെന്ന് തിരിച്ചറിഞ്ഞ നിമിഷം ഇങ്ങനെയെ പാടാൻ സാധിക്കൂ.

കാവേരീ പാടാം ഇനി

ദേവന്റെ സോപാനമായ്..

ആരോമലേ അലയാഴിതന്‍

ആനന്ദമായ് അലിയുന്നു നീ 

ആശ്ലേഷമാല്യം സഖീ.. ചാര്‍ത്തൂ..

നീളേ വിരഹിണിപോലെ 

പകലിടമാകെ അലയുകയായ്..

എങ്ങോ പ്രിയതമനെങ്ങോ 

നിറമിഴിയോടെ തിരയുകയായ്.. 

ശംഭുവിന്റെയും ദുർഗയുടെയും പ്രണയത്തിന് പിന്നെയും കാവേരി സാക്ഷിയായി. കാവേരിയും മണൽപരപ്പും നൃത്തശിൽപ്പങ്ങളും ദുർഗ വീണ്ടും ശംഭുവിനോടൊപ്പം കണ്ടു. ഉടുവിൽ അവൾ അയാളെ തേടി വരികയായിരുന്നു. വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന അന്തരംഗത്തിന്മടിയില്‍  അവളുടെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരേകാന്ത പഞ്ജരമായിരുന്നു അയാളുടെ ഹൃദയം. കല്ലിന് പോലും തകർക്കാനാവാത്ത കടുപ്പമേറിയ ശംഭുവിന്റെ ഹൃദയം അവളുടെ സ്നേഹത്തിൽ അലിഞ്ഞു.

രാജശിൽപ്പി എന്ന ചിത്രത്തിന് വേണ്ടി ഓ എൻ വി എഴുതി രവീന്ദ്രൻ മാസ്റ്റർ സംഗീതം ചെയ്ത ഗാനം ... ഭഗവാൻ ശിവന്റെ കഥയെ ആസ്പദമാക്കി ആർ സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആയിരുന്നു .. ആദ്യ ഭാര്യയുടെ വേർപാടിന് ശേഷം വൈരാഗിയായിത്തീർന്ന ശിവന് പിന്നീട് പാർവതിയായി അവതരിച്ച സതിയെ മനസ്സിലാകുന്നില്ല... ശിവനിലേക്കടുക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാത്ത പാർവതിയുടെ ദുഃഖം,  തരിച്ചറിഞ്ഞപ്പോൾ കാവേരിയിലെ ഓളങ്ങൾ പോലെ ശിവന്റെ സ്നേഹം പാർവതിയിലേക്ക് ഒഴുകിയെത്തി. ആ സ്നേഹത്തിന്റെ ആഴം  രവീന്ദ്രസംഗീതത്തിന്റെ രൂപത്തിൽ മലയാളികളും അറിഞ്ഞ ഗാനമായിരുന്നു കാവേരി പാടാമിനി. 

മോഹൻലാൽ എന്ന അതുല്യ നടന്റെ വ്യത്യസ്ത വേഷപ്പകർച്ച കൊണ്ട് ജനശ്രദ്ധയാകർഷിച്ച ഒരു മനോഹര ചിത്രമായിരുന്നു രാജശില്പി. ഓ.എൻ.വി, രവീന്ദ്രൻ മാഷ്‌ കൂട്ടുകെട്ടിൽ പിറന്ന മികച്ച ഗാനങ്ങൾ ഈ ചിത്രത്തിന്റെ സവിശേഷതയായിരുന്നു.  യേശുദാസിനും ചിത്രയും പാടിയ ഗാനം കാലമേറെ കഴിഞ്ഞിട്ടും പ്രണയ സങ്കല്പങ്ങളുടെ ഗൃഹാതുരത്വം നല്‍കുവാന്‍ കാവേരിപോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു... അനസ്യൂതമായി... 

ഗാനം

കാവേരീ പാടാം ഇനി

 

ദേവന്റെ സോപാനമായ്..

 

ആരോമലേ അലയാഴിതന്‍

 

ആനന്ദമായ് അലിയുന്നു നീ 

 

ആശ്ലേഷമാല്യം സഖീ.. ചാര്‍ത്തൂ..

 

 

നീളേ വിരഹിണിപോലെ 

 

പകലിടമാകെ അലയുകയായ്..

 

എങ്ങോ പ്രിയതമനെങ്ങോ 

 

നിറമിഴിയോടെ തിരയുകയായ്..

 

വനതരു സഖിയൊരുമരിയൊരു കിളികളോടും..

 

ദീനദീനമെത്ര കേണു തിരയുകയായ്..

 

ഹൃദയേശ്വര തിരുസന്നിധി അണയുന്നിത സഖി നീ..

 

പാടും പ്രിയതരമാടും

 

തിരകളിലാടും സുഖനിമിഷം..

 

ഒന്നായ് ഉടലുകള്‍ചേരും

 

ഉയിരുകള്‍ചേരും നിറനിമിഷം..

 

അരുമയോടനുപദമനുപദമിവളണയേ..

 

ആത്മഹര്‍ഷമാര്‍ന്നു പാടുമലകടലേ...

 

മധുരധ്വനി തരളം തിരുനടനത്തിനൊരുങ്ങൂ.