Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകാരി കുരുവി ...

1983

ക്രിക്കറ്റ് പ്രേമികളുടെ തീവ്രമായ പ്രണയം പങ്കുവച്ച ചിത്രമാണ് 1983. ജീവിതത്തിൽ പ്രതീക്ഷകൾക്കു എവിടെയും എത്താൻ പറ്റാത്ത പശ്ചാത്തലത്തിലൂടെ ചിത്രം കഥ പറഞ്ഞു പോകുമ്പോൾ അതിലെ ഹിറ്റു ഗാനമായ ‘ഓലഞ്ഞാലികുരുവി ഇളം കാറ്റിലാടി വരു നീ എന്ന ഗാനത്തിൽ ഓലഞ്ഞാലി കുരുവി വന്നിറങ്ങിയ നിമിഷാർദങ്ങൾ ഗാനരചയിതാവ് ഹരിനാരായണൻ പങ്കു വയ്ക്കുന്നതിങ്ങനെ.

അന്നും ഇന്നും എന്നും, മിസ്റ്റർ ഫ്രോഡ്.. എന്നീ ചിത്രങ്ങളിലെ പാട്ടെഴുതി കഴിഞ്ഞ സമയത്താണ് 1983നു വേണ്ടി ഗാനങ്ങളെഴുതാനുള്ള അവസരം വന്നത്.മൂന്ന് കാര്യങ്ങളാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ ആവശ്യപ്പെട്ടത്. പല്ലവി തുടങ്ങുന്നത്ഇക്കിളി നിറമുള്ള രണ്ട് വരികൾ, പിന്നെ രണ്ട് വരി ചോദ്യമാവാം.. അവസാനമുള്ള രണ്ട് വരികൾ ധന്യനായെന്നുള്ള തോന്നലുണർത്തണം.മൂന്നുനാലാവർത്തി മനസ്സിരുത്തി ഈണത്തിനെ ആവാഹിച്ചെടുത്തു. നിമിഷങ്ങൾക്കുള്ളിൽ ഹരി നാരായണനു വരികൾ കുറിക്കുവാൻ കഴിഞ്ഞു.‘കൂട്ടുകാരി കുരുവി ഇളം കാറ്റിലാടി വരു നീ. പറഞ്ഞതു പോലെ ഇക്കിളി രസമുള്ള വരികൾ തന്നെ, ഗോപി സുന്ദറിനു ഇഷ്ടപ്പെട്ടുവെങ്കിലും കഥാ സന്ദർഭത്തിൽ നമ്മുടെ നായകനു ആ സമയത്ത് കൂട്ടുകാരിയായിട്ടില്ല.

കൂട്ടുകാരി കുരുവിയെന്നായിരുന്നു ആദ്യവരി, പിന്നീട് കേൾക്കാനുള്ള സുഖത്തിനായി ഓലഞ്ഞാലിയെ കൂട്ടിരുത്തുകയായിരുന്നു. ആകർഷകമായപദങ്ങളാൽ പല്ലവി ഏറെ സമ്പന്നമാണ്. കുറച്ച് കൂടി നോക്കിയാൽ ഒരോ പദവും ദീർഘമുള്ള ഇയിൽ അവസാനിക്കുന്നു. പി.ജയചന്ദ്രന്റെ ഭാവാർദ്രമായ ആലാപനം മറ്റൊരു പ്രത്യേകത. ഗായിക വാണിജയറാമിനു വ്യക്തമായ തിരിച്ചുവരവ്സമ്മാനിക്കുവാൻ ഈ ഗാനത്തിനായി. ഒറ്റടേക്കിലായിരുന്നു വാണിജയറാം ഗാനം പാടിയത്.

ചിത്രം: 1983

ഗാനരചന: ബി.കെ.ഹരിനാരായണൻ

സംഗീതം: ഗോപി സുന്ദർ

ആലാപനം: പി.ജയചന്ദ്രൻ– വാണിജയറാം

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരു നീ

കൂട്ടുകൂടി കിണുങ്ങി മിഴി പീലി മെല്ലെ തഴുകി

നറുചിരി നാലുമണിപൂവു പോൽ വിരിഞ്ഞുവോ

ചെറുമഷി തണ്ടു നീട്ടി വന്നടുത്ത് നിന്നുവോ

മണിമധുരം നുണയും കനവിൽ മഴയിലോ

നനയും ഞാൻ ആദ്യമായ്

(ഓലഞ്ഞാലി...)

വാ ചിറകുമായ് ചെറുവയൽ കിളികളായ് അലയുവാൻ

പൂന്തേൻ മൊഴികളാൽ..കുറുമണി കുയിലുപോൽ കുറുകുവാൻ

കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായ്

ചെറുകൊലുസ്സിന്റെ കിലുകിലുക്കത്തിൽ താളം മനസ്സിൽ നിറയും

(ഓലഞ്ഞാലി കുരുവി..)

ഈ പുലരിയിൽ കറുകകൾ തളിരിടും വഴികളിൽ

നീ നിൻ മിഴികളിൽ ഇളവെയിൽ തിരിയുമായ് വരികയോ

ജനലഴിവഴി പകരും നനു നനെയൊരു മധുരം

ഒരു കുടയുടെ തണലിലണയും നേരം പൊഴിയും മഴയിൽ

(ഓലഞ്ഞാലി കുരുവി....)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.