Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ മധുരവുമായി ജിവി പ്രകാശ്

G. V. Prakash Kumar

നിർമ്മാതാവ്, നടൻ, നായകൻ എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ തിളങ്ങിയ തമിഴകത്തെ യുവ സംഗീത സംവിധായകൻ ജി വി പ്രകാശിനിന്ന് 28–ാം ജന്മദിനം. എ ആർ റഹ്മാന്റെ സഹോദരി റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനായി 1987 ജൂൺ 13 നാണ് ജി വി പ്രകാശ് ജനിച്ചത്. തന്റെ അമ്മാവനായ എ ആർ റഹ്മാന്റെ സംഗീതത്തിന് കീഴിൽ ശങ്കറിന്റെ ജന്റിൽമാൻ എന്ന സിനിമയിലെ ചിക്കു ബുക്ക് റൈലേ എന്ന ഗാനം ആലപിച്ചുക്കൊണ്ടാണ് പ്രകാശ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. തുടർന്ന് നിരവധി സംഗീതസംവിധായകരുടെ കീഴിൽ ജി വി പ്രകാശ് ജോലി ചെയ്തിട്ടുണ്ട്.

2004 ൽ പ്രശാന്തിനെ നായകനാക്കി ത്യാഗരാജൻ സംവിധാനം ചെയ്യാനുദേശിച്ച ചിത്രത്തിലാണ് ജി വി പ്രകാശിന് ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാവാൻ അവസരം ലഭിച്ചത്. എന്നാൽ ആ സിനിമ പൂർത്തിയാക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2006 ൽ പുറത്തിറങ്ങിയ വെയിൽ ആണ് ജി വിയുടെ ആദ്യ സിനിമ. ആയിരത്തിൽ ഒരുവൻ, മദ്രാസ് പട്ടണം, ആടുകളം, മയക്കം എന്നാ, പരദേശി, തലൈവ, രാജാറാണി തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ സംഗീതസംവിധായകനായി ജി വി പ്രകാശ്. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 25 സിനിമയ്ക്ക് സംഗീതം നൽകിയ ജി വിയുടെ അടുത്ത 25 സിനിമകൾ വെറും രണ്ട് വർഷം കൊണ്ടാണ് തികഞ്ഞത് എന്നത് ശ്രദ്ധേയമാണ്.

സംഗീതത്തിൽ മാത്രമല്ല നിർമ്മാണത്തിലും അഭിനയത്തിലും ജി വി പ്രകാശ് കുമാർ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. സാം ആന്റണി സംവിധാനം ചെയ്യുന്ന ഡാർളിങ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ജി വി പ്രകാശ് കുമാർ, മണി നാഗരാജ് സംവിധാനം ചെയ്യുന്ന പെൻസിൽ, അദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന തൃഷ ഇല്ലാന നയൻതാര തുടങ്ങിയ ചിത്രങ്ങളിലും ജി വി പ്രകാശ്കുമാറാണ് നായകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.