Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേരി നിനക്കറിയാമായിരുന്നോ...?

ക്രിസ്മസ് ആഘോഷങ്ങൾക്ക് പകിട്ടേകുന്ന പ്രശസ്തമായ ഗാനമാണ് മേരി ഡിഡ് യു നോ...പല കാലഘട്ടങ്ങളിലായി വീണ്ടും വീണ്ടും റീ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട് ഈ ഗാനം. മാർക്ക് ലോറിയെന്ന ഗായകനാണ് എഴുതിയത്. 1984 ൽ ജെറിഫാൾവെൽ ക്രിസ്മസ് ആഘോഷത്തിനായി ഒരു ഗാനം ആവശ്യപ്പെട്ടതനുസരിച്ചാണ് ഗാനരചന നടത്തിയത്. ദൈവം ഭൂമിയിൽ അവതരിച്ച ആശയത്തിൽ നിന്നാണ് ഈ ഗാനം രൂപപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് മാർക്ക് തന്റെ അമ്മയുമായി സംസാരിച്ചു, സംഗിതഞ്ജയായ അമ്മ പറഞ്ഞ ഒരു കാര്യം മാർക്ക് കുറിച്ചു വച്ചു... യേശുവിന്റെ ജനനരഹസ്യത്തെക്കുറിച്ച് എല്ലാം അറിയാവുന്നയാൾ മേരിയാണ്. ഈ വിഷയത്തെക്കുറിച്ച് ചിന്തച്ചിപ്പോൾ മാർക്കിന്റെ മനസിലേക്ക് കുറച്ചു ചോദ്യങ്ങളാണ് വന്നത്.

ദൈവത്തിന്റെ ഭാഗമായ ചൈതന്യത്തെ വളർത്തിയ ആ അമ്മയോടുള്ള ചില ചോദ്യങ്ങളിലൂടെ ഗാനം പിറന്നു....നിന്റെ ഓമനപ്പുത്രന്റെ കവിളിൽ മുത്തമിടുമ്പോൾ നീ അറിഞ്ഞിരുന്നോ നീ ചുംബിച്ചത് ദൈവത്തിന്റെ മുഖത്തായിരുന്നുവെന്ന്...മേരി നിനക്കറിയാമായിരുന്നോ? ചോദ്യ രൂപത്തിലുള്ള ഒരു മനോഹര ക്രിസ്തുമസ് ഗാനം. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം മാർക്ക് ഈ വരികൾ എഴുതിയത് ഏഴു വർഷത്തിന് (1991 ൽ) ശേഷമാണ് സുഹൃത്തും സംഗീതഞ്ജനുമായ ബഡി ഗ്രീനിന്റെ കയ്യിൽ കൊടുത്തത്! ഗ്രീൻ ആകട്ടെ 30 മിനിറ്റു കൊണ്ട് സംഗീതവും തയ്യാറാക്കി!! ധാരളം പ്രശസ്ത പാട്ടുകാർ ഈ ഗാനം പാടിയിട്ടുണ്ട്...പുതിയ പുതിയ രീതികളിൽ ഇന്നും ക്രിസ്മസിനഴകായി ഈ ഗാനം പുനർജനിച്ചു കൊണ്ടിരിക്കുന്നു...

Lyrics

"Mary, Did You Know?"

Mary, did you know that your baby boy would one day walk on water?

Mary, did you know that your baby boy would save our sons and daughters?

Did you know that your baby boy has come to make you new?

This child that you've delivered, will soon deliver you.

Mary, did you know that your baby boy will give sight to a blind man?

Mary, did you know that your baby boy will calm the storm with his hand?

Did you know that your baby boy has walked where angels trod?

When you kiss your little baby, you kiss the face of God.

Mary, did you know? Mary, did you know? Mary, did you know?..

Mary, did you know? Mary, did you know? Mary, did you know?..

The blind will see, the deaf will hear, the dead will live again.

The lame will leap, the dumb will speak, the praises of the lamb!

Mary, did you know that your baby boy is Lord of all creation?

Mary, did you know that your baby boy would one day rule the nations?

Did you know that your baby boy is heaven's perfect Lamb?

That sleeping child you're holding is the great I am.

Mary, did you know? Mary, did you know? Mary, did you know?..

Mary, did you know?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.