Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദനമണിവാതിൽ പാതി ചാരി...

venugopal

ഒരു പാട്ട് തന്നെ ഫോണിലൂടെ പരസ്പരം കേൾപ്പിച്ച്് പ്രണയവും ജീവിതവും വീണ്ടെടുത്ത രണ്ടു പേരെ കുറിച്ച് കേട്ടിട്ടുണ്ട്. പാട്ട് വിനോദത്തിൽ നിന്നുമുയർന്ന് ജീവിതമാകുന്ന അപൂർവതയ്ക്ക് സ്വരം സമർപ്പിച്ച ആ ഗായകൻ വേണുഗോപാലാണ്. ചന്ദനമണിവാതിൽ പാതി ചാരി ആണ് ഗാനം. ‘മരിക്കുന്നില്ല ഞാൻ എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാഷ് ഒരുക്കിയ ഈ ഗാനം ഒരദ്ഭുതമാണ്. ഹിന്ദോളത്തിൽ കൊരുത്തെടുത്ത നിറമാല. വയലിനിന്റെ മാസ്മരിക ഭാവം സൃഷ്ടിക്കുന്നഒരു ലോകം ആദ്യമുണ്ടാകുന്നു. പിന്നെയാണ് വേണുഗോപാലിന്റെ സ്വരമെത്തുന്നത്.

മനുഷ്യശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾ അനുകരിക്കുകയാണ് വയലിന്റെ ധർമം എന്ന് സംഗീതജ്ഞനായ ചാൾസ്ഓഗസ്റ്റ് ഡെ ബെരിയറ്റ് പറഞ്ഞതിന്റെ പൊരുൾ ഈ പാട്ട് വ്യക്തമാക്കും. ഏഴാച്ചേരി രാമചന്ദ്രന്റെ പേനയിൽ നിന്നിറങ്ങി വന്ന വരികൾക്ക് സിനിമയിലെ ഗാനരംഗത്തിൽ ശബ്ദം നൽകിയത് ആർ. ഉഷ എന്ന ഗായികയാണ്. പക്ഷേ, ജനപ്രിയമായതോ ജി. വേണുഗോപാൽ പാടിയതും!

നല്ല ഭംഗിയും മണവുമുള്ള വരികൾ എന്ന് വിശേഷിപ്പിക്കാം ചന്ദനമണിവാതിലിനെ. ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ പ്രത്യേകതയും അവ വിടർത്തുന്ന ദൃശ്യങ്ങളും അനുപമം. ഉടയാൻ വെമ്പൽ കൊള്ളുന്ന മാദകമൗനങ്ങളാണ് പ്രണയികൾ. അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂത്ത ഒരായിരം സ്വർണ മന്ദാരങ്ങൾഓരോ മനസ്സിലും ഇതിന് സാക്ഷി പറയും. പരസ്പരം ഒന്നും ഒളിക്കാനില്ലാത്ത സുതാര്യമായ ഹൃദയങ്ങളിലാണ് പ്രണയത്തിന്റെ വാസം. അതുകൊണ്ട് എന്തും നമുക്ക് പങ്കുവയ്ക്കാം എന്ന ഉറപ്പ് നൽകി കൈക്കുമ്പിളിൽ ശൃംഗാരചന്ദ്രികയുടെ മുഖം ചേർത്തുവച്ച് അവളുടെ മനസ്സിലേക്ക് ഈ പാട്ടൊഴുകുന്നു.

ചന്ദനവാതിലുകൾ മലർക്കെ തുറക്കാതെ പാതി തുറന്നിടുന്നതാണ് പ്രണയത്തിനിഷ്ടം. എവിടെയും ഒളിച്ചു കടന്നുകൂടുന്നതാണല്ലോ ശീലം. ഈ പാട്ട് പക്ഷേ, എല്ലാ വാതിലുകളും മലർക്കെ തുറന്നിട്ടുകളയും. പരസ്യമാകാത്ത വേറൊരു കഥ പറയാം. ഒരു കലാമേള നടക്കുകയാണ്. അടുത്തതായി ഒരു പാട്ടാണ്. പാടുന്നത് ഒരു സുഹൃത്തും. കൃത്യസമയത്ത് കക്ഷിയുടെ ഫോണിലേക്ക് ഒരു കോൾ. ആൾക്ക് കല്യാണമാലോചിച്ചിരിക്കുന്ന കുട്ടിയാണ്. ഫോണാകട്ടെ ഞങ്ങളുടെ കൈയിലും. പെട്ടെന്നൊരു കുസൃതി തോന്നി. കോൾ എടുത്തു. ഒന്നും മിണ്ടിയില്ല. പാട്ട് മുഴുവൻ കേൾപ്പിച്ചുകൊടുത്തു. പിറ്റേന്ന് രാവിലെ ഒരുപാട് സന്തോഷത്തോടെ ആ സുഹൃത്ത് വന്നു പറയുകയാണ് അവർ പ്രണയത്തിലായെന്ന്. ഒരു പാട്ട്. ഒരു രാത്രി. പ്രണയം വാതിലുകളൊക്കെ തുറന്നിട്ടുകൊടുത്തു. പാട്ടേതാണെന്ന് ഇനി പറയണോ?

ചിത്രം: മരിക്കുന്നില്ല ഞാൻ (1988)

സംഗീതം: രവീന്ദ്രൻ

രചന: ഏഴാച്ചേരി രാമചന്ദ്രൻ

ആലാപനം: ജി. വേണുഗോപാൽ

വരികൾ:

ചന്ദനമണിവാതിൽ പാതി ചാരി

ഹിന്ദോളം കണ്ണിൽ തിരയിളക്കി..

ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കെ

എന്തായിരുന്നു മനസ്സിൽ... (ചന്ദനമണിവാതിൽ)

എന്നോടെന്തിനൊളിക്കുന്നു നീ സഖീ

എല്ലാം നമുക്കൊരുപോലെയല്ലേ (2)

അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ

സ്വർണമന്ദാരങ്ങൾ സാക്ഷിയല്ലേ..(ചന്ദനമണിവാതിൽ)

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ

യാമിനി കാമസുഗന്ധിയല്ലേ (2)

മായാവിരലുകൾ തൊട്ടാൽ മലരുന്ന

മാദകമൗനങ്ങൾ നമ്മളല്ലേ.. (ചന്ദനമണിവാതിൽ)

സ്സഗ്ന ൽന്റന്ധ്യ ന്ധ൹ ന്ഥഗ്നnദ്ദ ്യ₨ദ്ധ്യk ന്ധ൹ ₨ദ്ധnk:

ന്ധന്ധണ്മ://ന്ദന്ദന്ദ.ത്നഗ്നഗ്മന്ധഗ്മ്വ൹.്യഗ്നണ്ഡ/ന്ദന്റന്ധ്യ?ത്മ=∙്യ49ട്ടമ്മത്സ4ൾർഗ്ന