സിനിമയുടെ സമസ്ത മേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കിഷോര്‍ കുമാര്‍ എന്ന ബഹുമുഖ പ്രതിഭയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും നിരവധി പ്രതിഭകള്‍ മലയാള സംഗീതലോകത്തിന്റെ ഭാഗമായത് പോലെ തന്നെ കിഷോര്‍ കുമാറും മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്‌ദത്തില്‍ അധികം മലയാള ഗാനങ്ങള്‍ കേള്‍ക്കാനുള്ള ഭാഗ്യം മലയാളികള്‍ക്ക് ഉണ്ടായിട്ടില്ല.
എബിസിഡി ചേട്ടൻ കേഡി...
എസ് ഡി ബർമ്മൻ ഈണം നൽകി കിഷോർ കുമാറും ലതാമങ്കേഷ്‌കറും ചേർന്ന് പാടിയ ആരാധന എന്ന ചിത്രത്തിലെ ഖോരാ കാഗസ് എന്ന ഗാനം അയലത്തെ സുന്ദരി എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കിഷോർ കുമാർ ഒരു മലയാളം ഗാനം മാത്രമേ പാടിയിട്ടുള്ളു. അയോദ്ധ്യ എന്ന ചിത്രത്തിന് വേണ്ടി പാടിയ എബിസിഡി ചേട്ടൻ കേഡി. പി ഭാസ്‌കരന്റെ വരികൾക്ക് ദേവരാജൻ മാസ്റ്ററായിരുന്നു ഈണം പകർന്നത്. പി എൻ സുന്ദരം സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രേം നസീർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ശ്രീലത നമ്പൂതിരി, കെ ആർ വിജയ, മീന തുടങ്ങിയവരാണ് അഭിനയിച്ചത്.