Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്‌ണനെ സ്‌തുതിച്ച് ചിത്രയുടെ മനോഹര ഗാനം

Krishna Nee Beghane

രാജ്യം ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുന്ന വേളയില്‍ മലയാളികളുടെ സ്വന്തം വാനമ്പാടിയുടെ വക ശ്രീകൃഷ്‌ണ സ്തുതി. കൃഷ്‌ണാ നീ ബേഗനേ എന്ന ട്രഡീഷണല്‍ ഗാനം എം ജയചന്ദ്രന്റെ സംഗീതത്തിലാണ്‌ ചിത്ര ആലപിച്ചിരിക്കുന്നത്. കെ എസ് ചിത്ര എന്നുകേൾക്കുമ്പോൾ സംഗീതത്തെക്കുറിച്ച് ഓര്‍ക്കുന്നവര്‍ ചിത്ര വലിയൊരു കൃഷ്‌ണ ഭക്‌തയാണെന്ന കാര്യം കൂടി ഓര്‍ക്കാറുണ്ട്. പുതിയ സംഗീതത്തിലുള്ള കൃഷ്‌ണ നീ ബേഗനേ ഏറ്റവും വലിയ കൃഷ്‌ണ ഭക്തയുടെ ശബ്‌ദത്തിലാണ്‌ പുറത്തിറങ്ങിയിരിക്കുന്നതെന്നതും പ്രത്യേകതയാണ്‌.

Krishna Nee Beghane...

കൃഷ്‌ണനോടുള്ള തന്റെ ഇഷ്ടത്തിന്റെ കാര്യം ചിത്രതന്നെ നിരവധി അഭിമുഖങ്ങളില്‍ നിന്നും വെളിപ്പെടുത്തിയിട്ടുമുണ്ട്. സംഗീതലോകത്തിന് മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത ചിത്രയുടെ ഏറ്റവും മികച്ച പാട്ടുകളില്‍ ഒന്നാണ്‌ നന്ദനത്തിലെ കൃഷ്‌ണനെക്കുറിച്ചുള്ള പാട്ട്. ആ പാട്ട് തന്റെ ജീവിതത്തിലെ തന്നെ മറക്കാനാകാത്ത ഒരു സംഭവമാണെന്നും ചിത്ര പറയുന്നു. ഇതുകൂടാതെ നിരവധി കൃഷ്‌ണ ഭക്തിഗാനങ്ങളും ചിത്ര ആലപിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.