Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലഡിയുടെ മധുരവുമായി സുജാത മോഹൻ

Sujatha Mohan

'കണ്ണെഴുതിപ്പൊട്ടും തൊട്ട് കല്ലുമാല ചാർത്തിയപ്പോൾ കണ്ണാന്തളിപ്പൂവിനെന്തു നാണം' പാട്ടിന്റെ അർഥമോ ഭാവമോ അറിയാതെ പാടിത്തുടങ്ങിയ സുജാത മോഹന്‍ മലയാളത്തിന്റെ പ്രിയ ഗായികയാണ്‌. സദാ മന്ദസ്മിതം പോഴിക്കുന്ന മുഖവും ഭാവം തുളുമ്പുന്ന ആലാപനവുമായി സുജാത നമ്മുടെ മനസിൽ ചേക്കേറിയിട്ട് നാൽപത് വർഷം പിന്നിട്ടിരിക്കുന്നു. ഗായികമാർ പലരും മലയാളത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും ഒരിക്കലും ഇഷ്ടം തീരാത്തൊരു മനോഹരസ്വരമായി സുജാതയെ ഇന്നും നാം കേൾക്കുന്നു.

മായുമീ താഴ്‌വരയോരം...

സുജാതയുടെ ആലാപനമനോഹാരിതയിൽ പുറത്തിറങ്ങിയിരിക്കുകയാണ് മായുമീ താഴ്‌വരയോരം എന്ന ഗാനം. സുജാതയുടെ മനോഹരമായ ആലാപനത്തിന് ഈണം പകർന്നിരിക്കുന്നത് രമേശ് കൃഷ്ണനും സംഗീതും ചേർന്നാണ്. പിരിഞ്ഞുപോകുന്ന വിരഹത്തിന്റെ വരികളാൾ മനോഹരമായിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഷൈല തോമസാണ്. സുജാതയും സംഗീതും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം മനോരമ മ്യൂസിക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്.