Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതമേലധ്യക്ഷന്മാരുമായി ചർച്ച: ബിജെപി ന്യൂനപക്ഷ മോർച്ച പര്യടനം തുടങ്ങി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ന്യൂനപക്ഷ മതമേലധ്യക്ഷൻമാരുമായി ചർച്ച നടത്തി അവരുടെ ആശങ്കകളും പരാതിയും കേൾക്കാൻ ബിജെപി ന്യൂനപക്ഷ മോർച്ച പര്യടനം തുടങ്ങി. മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘പാസ് ആവോ, സാത് ചലേ’ പര്യടനം അടുത്ത മാസം ആറിനു പൂർത്തിയാക്കും.

മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സിഎസ്ഐ ബിഷപ് റവ. ധർമരാജ് റസാലം എന്നിവരുമായി ഇന്നലെ സംഘം ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റിനു സമർപ്പിക്കും.

Your Rating: