Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് സമരപ്രഖ്യാപന കൺവൻഷൻ അടുത്ത ആറിന്

udf-logo

കൊച്ചി ∙ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഫെബ്രുവരി ആറിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

സഹകരണ മേഖലയിലെ സ്തംഭനം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 18നു യുഡിഎഫ് സഹകാരികളുടെ നേതൃത്വത്തിൽ രാജ്ഭവൻ ഉപരോധിക്കും. 24ന് യുഡിഎഫ് പ്രവർത്തകർ ജില്ലാ കലക്ടറേറ്റുകൾ ഉപരോധിക്കും. സമരത്തിന്റെ ഭാഗമായി യുഡിഎഫ് അഞ്ചു പ്രചാരണ ജാഥകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Your Rating: