Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ – യുണൈറ്റഡ് ഇന്ത്യ കുടുംബ സുരക്ഷാനിധി കൈമാറി

manorama-insurance മനോരമ – യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കുടുംബസുരക്ഷാ നിധിയിൽ അംഗമായിരിക്കെ അപകടത്തിൽ മരിച്ച വൈറ്റില സഹകരണ റോഡിൽ ചെറുപുനത്തിൽ വീട്ടിൽ സി.എക്‌സ്.ജോസഫിന്റെ ഭാര്യ മെലന് ഒൻപതുലക്ഷം രൂപയുടെ ചെക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡപ്യൂട്ടി ജനറൽ മാനേജർ ടി.കെ.ഹരിദാസ് കൈമാറുന്നു. മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം.രാജഗോപാലൻ നായർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സീനിയർ ഡിവിഷനൽ മാനേജർ കെ.കെ.അപ്പു എന്നിവർ സമീപം.

കൊച്ചി ∙ മലയാള മനോരമയുടെ നിലവിലുള്ള വരിക്കാർക്കും പുതിയ വരിക്കാർക്കുമായി ഏർപെടുത്തിയ മനോരമ – യുണൈറ്റഡ് ഇന്ത്യ കുടുംബ സുരക്ഷാനിധി ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കേ അപകടത്തിൽ മരിച്ച വൈറ്റില, സഹകരണ റോഡിൽ, ചെറുപുനത്തിൽ വീട്ടിൽ സി.എക്‌സ്.ജോസഫിന്റെ കുടുംബത്തിന് ഒൻപതു ലക്ഷം രൂപ ഇൻഷുറൻസ് തുക കൈമാറി.

അഞ്ചുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ്, മകളുടെ പേരിൽ രണ്ടുലക്ഷം രൂപയുടെ മംഗല്യനിധി, മകന്റെ പേരിൽ രണ്ടുലക്ഷം രൂപയുടെ വിദ്യാനിധി എന്നീ പദ്ധതികളിൽ ജോസഫ് ചേർന്നിരുന്നു. ഇൻഷുറൻസ് പദ്ധതി അപേക്ഷാ ഫോം ഇന്നത്തെ പത്രത്തിൽ വരിക്കാർക്ക് ഏറെ പ്രയോജനകരമായ ജീവൻ ഭവന ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാൻ തുച്‌ഛമായ തുക മാത്രമാണു വാർഷിക പ്രീമിയമായി നൽകേണ്ടത്.

രണ്ടുലക്ഷം രൂപയുടെ അപകടമരണ പരിരക്ഷയ്ക്കു 15 രൂപയും മൂന്നുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 25 രൂപയും അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്കു 100 രൂപയുമാണു പ്രീമിയം. അപകടചികിത്സാ പദ്ധതിക്കു 45 രൂപ പ്രീമിയത്തിൽ 60,000 രൂപയുടെയും അംഗവൈകല്യ സുരക്ഷയ്ക്കു 10 രൂപ പ്രീമിയത്തിൽ രണ്ടുലക്ഷം രൂപയുടെയും പരിരക്ഷ ഉണ്ടാകും.

കുട്ടികൾക്കായുള്ള രണ്ടുലക്ഷം രൂപയുടെ വീതം പരിരക്ഷയുള്ള വിദ്യാനിധി, മംഗല്യനിധി പദ്ധതികൾക്ക് 25 രൂപ പ്രീമിയം മാത്രം. പ്രകൃതിക്ഷോഭം മൂലം വീടിനുണ്ടാകുന്ന കേടുപാടുകൾക്ക് അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന ഭവനസുരക്ഷാ പദ്ധതിക്കു പ്രീമിയം 50 രൂപ.

ഇന്നത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അടുത്തുള്ള മനോരമ യൂണിറ്റ് ഓഫിസിലെ ഇൻഷുറൻസ് കൗണ്ടറിൽ നൽകി പദ്ധതിയിൽ ചേരാം. ഞായർ, പൊതു അവധി ഒഴികെയുള്ള ദിവസങ്ങളിൽ കൗണ്ടർ പ്രവർത്തിക്കും.

സമയം 9.30 മുതൽ 5.30 വരെ. ക്യാപ്ഷൻ‌ മനോരമ – യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ ്‌കുടുംബസുരക്ഷാ നിധിയിൽ അംഗമായിരിക്കേ അപകടത്തിൽ മരിച്ച വൈറ്റില സഹകരണ റോഡിൽ ചെറുപുനത്തിൽ വീട്ടിൽ സി.എക്‌സ്.ജോസഫിന്റെ ഭാര്യ മെലന് ഒൻപതുലക്ഷം രൂപയുടെ ചെക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡപ്യൂട്ടി ജനറൽ മാനേജർ ടി.കെ.ഹരിദാസ് കൈമാറുന്നു.

മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം.രാജഗോപാലൻ നായർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സീനിയർ ഡിവിഷൻ മാനേജർ കെ.കെ.അപ്പു എന്നിവർ സമീപം.