Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി പട്ടികയിൽ മലയാളിയും

മെൽബൺ ∙ സാമൂഹികസേവനത്തിനു ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ആദരിക്കുന്ന 900 ഓസ്ട്രേലിയക്കാരുടെ പട്ടികയിൽ മലയാളി രണ്ട് ഇന്ത്യൻ വംശജരും. ഓസ്ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിലെ ഉണ്ണിക്കൃഷ്ണൻ വേലായുധൻപിള്ള, പ്രഫ. രാജീവ് ഖന്ന എന്നിവർക്കാണ് അംഗീകാരം. ക്വീൻസ്‌ലാൻഡിലെ മലയാളികളുടെ ക്ഷേമത്തിനായി നൽകിയ സംഭാവനകളുടെ പേരിലാണ് ഉണ്ണിക്കൃഷ്ണനു ബഹുമതി ലഭിച്ചത്. രാജീവ് ഖന്നയ്ക്കു വൈദ്യശാസ്ത്ര രംഗത്തെ സേവനങ്ങളുടെ പേരിലും.

ജ്വാല ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സ്ഥാപകനായ ഉണ്ണിക്കൃഷ്ണനു ഭാരത് ഗൗരവ് അവാർഡ്, ലോഡ് മേയേഴ്സ് ഓസ്ട്രേലിയ ഡേ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബ്രിട്ടിഷ് രാജ്‍ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ ജൂണിലും ഓസ്ട്രേലിയയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്കു നൽകുന്ന അവാർഡുകളുടെ ഈ വർഷത്തെ പട്ടിക കഴിഞ്ഞ ദിവസമാണു പ്രഖ്യാപിച്ചത്.

related stories