Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലേജ് ഓഫിസുകളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ : മാനദണ്ഡങ്ങൾ കർശനമാക്കും

തിരുവനന്തപുരം∙ വില്ലേജ് ഓഫിസുകളിൽ നിന്നു സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു. ചട്ടവിരുദ്ധമായി സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്നു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നാണു തീരുമാനം.

ലാൻഡ് റവന്യു കമ്മീഷണർ എ.ടി.ജെയിംസ് റവന്യു വകുപ്പിനു നൽകിയ റിപ്പോർട്ടിലും വില്ലേജ് ഓഫിസർമാർ നിയമങ്ങൾക്കു വിരുദ്ധമായി പല സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്ഇബി ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളും വില്ലേജ് ഓഫിസുകളിൽ നിന്നു മാനദണ്ഡപ്രകാരം നൽകാനാകാത്ത സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ട്.

റവന്യു വകുപ്പുമായി ആലോചിക്കാതെയാണ് ഇത്തരം നിർദേശങ്ങൾ നൽകുന്നത്. അതതു വകുപ്പുകൾ തന്നെ ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണു റവന്യുവകുപ്പിന്റെ നിലപാട്.