Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

200 പഞ്ചായത്തുകളിൽക്കൂടി കുടുംബശ്രീയുടെ ബഡ്സ് സ്കൂളുകൾ

തിരുവനന്തപുരം∙ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ വർഷം 200 പഞ്ചായത്തുകളിൽ കുടുംബശ്രീ ബഡ്സ് സ്കൂളുകൾ തുടങ്ങുമെന്നു മന്ത്രി കെ.ടി.ജലീൽ. സ്കൂളുകളുടെ നടത്തിപ്പിനായി 25 ലക്ഷം വീതം ഓരോ പഞ്ചായത്തിനും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ ബഡ്സ് സ്കൂളുകൾ നിർമിക്കേണ്ട പഞ്ചായത്തുകളുടെ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ പറഞ്ഞു. നിലവിൽ 153 പഞ്ചായത്തുകളിൽ കുടുംബശ്രീ ബഡ്സ് സ്കൂളുകൾ ഉണ്ട്. സാമൂഹികനീതി വകുപ്പിന്റെ സർവേയുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള തദ്ദേശസ്ഥാപനങ്ങൾക്കാണു മുൻഗണന നൽകുക.

ബഡ്സ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് ഉപജീവനമാർഗം ഒരുക്കുന്നതിനുള്ള പദ്ധതിയും കുടുംബശ്രീ തയാറാക്കും. സർക്കാർ അനുവദിക്കുന്ന 25 ലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾ എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ച സർക്കാരിന്റെ മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും.

related stories