Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ജനരക്ഷാ യാത്ര നടത്തും

BJP

കോഴിക്കോട്∙ ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജനരക്ഷാ യാത്ര നടത്തും. സെപ്റ്റംബർ ഏഴിന് പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര 23ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ അറിയിച്ചു.

ചുവപ്പ്–ജിഹാദി ഭീകരതയ്ക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണു ജാഥ നയിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. അമിത് ഷാ മൂന്നു ദിവസം യാത്രയിൽ പങ്കെടുക്കും. വിസ്‍ഡം ഇസ്‌ലാമിക് ഗ്ലോബൽ വിഷന്റെ നേതൃത്വത്തിൽ മതപരിവർത്തനത്തിനും വർഗീയ സംഘർഷത്തിനുമുള്ള ശ്രമമാണ് പറവൂരിൽ നടക്കുന്നതെന്ന് രാധാകൃഷ്ണൻ ആരോപിച്ചു.

കേരളത്തിൽ സിപിഎം–ഐഎസ് തീവ്രവാദ കൂട്ടുകെട്ടാണ് നിലവിലുള്ളത്. സർക്കാർ സ്പോൺസർ ചെയ്യുന്ന കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

related stories