Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് പെയ്ഡ്: ഇളവുകളുമായി ബിഎസ്എൻഎൽ

bsnl-logo-image

കൊല്ലം ∙ പോസ്റ്റ് പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് 60% ആനുകൂല്യവുമായി ബിഎസ്എൻഎൽ. നവംബർ ഒന്നു മുതലാണു പ്രതിമാസ നിശ്ചിത നിരക്കിൽ 60% വരെ ആനുകൂല്യം പ്രഖ്യാപിച്ചത്. 12 മാസത്തേക്കു മുൻകൂറായി പണം അടയ്ക്കുന്നവർക്കു പ്ലാൻ 325നു 975 രൂപയും പ്ലാൻ 525 നു 2205 രൂപയും പ്ലാൻ 799 നു 4794 രൂപയും ഇളവു ലഭിക്കും.

പോസ്റ്റ് പെയ്‌ഡ്‌ പ്ലാനുകളുടെ സൗജന്യ ഡേറ്റാ പരിധിയിലും വർധന വരുത്തി. പ്ലാൻ 225 നു മൂന്നു ജിബിയും പ്ലാൻ 525 നു 15 ജിബിയും പ്ലാൻ 799 ന് 60 ജിബിയും പ്ലാൻ 1525നു വേഗപരിമിതികളില്ലാതെയും ഡേറ്റ ലഭിക്കും. നവംബർ മാസത്തിൽ പുതിയ പോസ്റ്റ് പെയ്‌ഡ്‌ കണക്‌ഷൻ എടുക്കുന്നവർക്ക് ആക്ടിവേഷൻ, സിം ചാർജുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.