Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജി. കോഴ്സ് വിടുതൽ: അടച്ച തുക തിരികെ കിട്ടും

Engineering

തിരുവനന്തപുരം∙ ഈ വർഷം എൻജിനീയറിങ് കോളജുകളിൽ ചേരുകയും പ്രവേശനം അവസാനിപ്പിച്ച തീയതിയായ ഓഗസ്റ്റ് 15നു ശേഷം അഖിലേന്ത്യാ തലത്തിൽ എൻജിനീയറിങ്/ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ലഭിച്ചതിനാലോ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്മെന്റ് വഴി മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ പ്രവേശനം ലഭിച്ചതിനാലോ പിരിഞ്ഞുപോകേണ്ടി വരികയും ചെയ്ത വിദ്യാർഥികളെ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി.

സർക്കാർ ഉത്തരവിന്റെ പകർപ്പ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee-kerala.org വെബ്സൈറ്റിൽ ലഭ്യമാണ്. കോളജുകളിൽ ലിക്വിഡേറ്റഡ് ഡാമേജസ് നൽകേണ്ടിവന്ന വിദ്യാർഥികൾ തുക തിരികെ ലഭിക്കുന്നതിനായി കോളജ് അധികാരികളെ സമീപിക്കണം.

പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടച്ച തുക മടക്കി നൽകുന്നതിനു നടപടി സ്വീകരിക്കും.