Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ 31 വരെ

tax-image-1

തിരുവനന്തപുരം∙ അഞ്ചു വർഷത്തിലധികം നികുതി അടയ്ക്കാനുള്ള വാഹനങ്ങളുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ സർക്കാർ ഏർപ്പെടുത്തിയ സൗകര്യം ഈ 31ന് അവസാനിക്കും. കഴിഞ്ഞ മാർച്ച് 31ന് അഞ്ചു വർഷമോ അതിലധികമോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഉടമകൾക്ക് 20% (ട്രാൻസ്പോർട്ട് വാഹനങ്ങൾ), 30% (നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ) വീതം നികുതി അടച്ചു കുടിശിക ഒഴിവാക്കാം. അപേക്ഷകൾ ആർടിഒ ഓഫിസിൽ നൽകണം.