Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരാമൺ കൺവൻഷൻ ഫെബ്രുവരി 11 മുതൽ

കോട്ടയം∙ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവൻഷൻ ഫെബ്രുവരി 11 മുതൽ മാരാമൺ മണപ്പുറത്തു നടക്കും. പതിനൊന്നിനു 2.30നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാർഥന നടത്തും. തുടർന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഡോ. യൂയാക്കിം മാർ കൂറിലോസ് അധ്യക്ഷത വഹിക്കും.

തിങ്കൾ മുതൽ ശനി വരെ 10 നും രണ്ടിനും 6.30 നും പൊതുയോഗങ്ങൾ നടക്കും. ബിഷപ് പീറ്റർ ഡേവിഡ് ഈറ്റൺ, റവ.ഡോ. സോറിറ്റ നബാബൻ, റവ.ഡോ. ഫ്രാൻസിസ് സുന്ദർരാജ്, ഡോ. ആർ.രാജ്കുമാർ, റവ.ഡോ. വിനോദ് വിക്ടർ തുടങ്ങിയവർ പ്രഭാഷണം നടത്തും. പതിനാലിനു 10 മണിക്കു നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷ്യൻമാർ പങ്കെടുക്കും. കൺവൻഷൻ 18നു സമാപിക്കും.

കൺവൻഷൻ നടക്കുന്ന പന്തലിലും പരിസരത്തും പ്ലാസ്റ്റിക്, ഫ്ലക്സ് ബോർഡുകൾ നിരോധിച്ചതായും പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജനറൽ കൺവീനർ റവ. ജോർജ് ഏബ്രഹാം കൊറ്റനാട്, മീഡിയ കമ്മിറ്റി കൺവീനർമാരായ പി.എ.സജിമോൻ, അനീഷ് കുന്നപ്പുഴ എന്നിവർ അറിയിച്ചു.