Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥാ പുരസ്കാരം ദേവദാസിന്

കൊച്ചി∙ സംസ്ഥാന സർക്കാർ നടത്തുന്ന കൃതി രാജ്യാന്തര സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തിൽ വി.എം. ദേവദാസിന് ഒന്നാം സമ്മാനം (ഒരു ലക്ഷം രൂപ). അനിൽ ദേവസി രണ്ടാം സ്ഥാനവും (50,000 രൂപ), ഡോ.എം.പി. പവിത്ര മൂന്നാം സ്ഥാനവും (25,000 രൂപ) നേടി.

ആറിനു വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ പുരസ്കാരങ്ങൾ സമ്മാനിക്കും.