Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോൽസവ, കായികോൽസവ മാധ്യമ പുരസ്കാരങ്ങൾ മനോരമ സംഘം ഏറ്റുവാങ്ങി

shivasylam-sarathkumar-manorama-online സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സമഗ്ര ഓൺലൈൻ കവറേജിനുള്ള പുരസ്കാരം മനോരമ ഓൺലൈനിനു വേണ്ടി ശിവശൈലം ശരത്കുമാർ ഏറ്റുവാങ്ങുന്നു.

തൃശൂർ∙  സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെയും കായികോൽസവത്തിന്റെയും മാധ്യമഅവാർഡുകൾ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിതരണം ചെയ്തു. കലോൽസവത്തിലെ സമഗ്ര ഓൺലൈൻ കവറേജിനുള്ള പുരസ്കാരം മനോരമ ഓൺലൈനിനു വേണ്ടി ശിവശൈലം ശരത്കുമാർ ഏറ്റുവാങ്ങി.

സമ്മാനാർഹമായ സ്പെഷൽ സൈറ്റ് കാണാം...

magesh-malayala-manorama കലോൽസവത്തിൽ പത്രങ്ങളിലെ മികച്ച ലേ ഔട്ടിനുള്ള പുരസ്കാരം മലയാള മനോരമയ്ക്കുവേണ്ടി എൻ.മജേഷ് ഏറ്റുവാങ്ങുന്നു.

കലോൽസവത്തിന് പത്രങ്ങളിലെ മികച്ച ലേ ഔട്ടിനുള്ള പുരസ്കാരം മലയാള മനോരമയ്ക്കുവേണ്ടി എൻ.മജേഷ് ഏറ്റുവാങ്ങി.

siva-malayala-manorama കലോൽസവത്തിലെ മികച്ച കാർട്ടൂണിനുള്ള പുരസ്കാരം മലയാള മനോരമയിലെ കെ.എം. ശിവ ഏറ്റുവാങ്ങുന്നു.

മികച്ച കാർട്ടൂണിനുള്ള പുരസ്കാരം മനോരമയിലെ  കെ.എം. ശിവയ്ക്കു സമ്മാനിച്ചു. ചാനലുകളിലെ മികച്ച കവറേജിനുള്ള പുരസ്കാരം മനോരമ ന്യൂസിനുവേണ്ടി തൃശൂർ റിപ്പോർട്ടർ നിഖിൽ ഡേവിസ് ഏറ്റുവാങ്ങി.

jibin-chembola-malayala-manorama സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം മനോരമ കോട്ടയം യൂണിറ്റിലെ ഫൊട്ടോഗ്രഫർ ജിബിൻ ചെമ്പോല ഏറ്റുവാങ്ങുന്നു.

പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം മനോരമ കോട്ടയം യൂണിറ്റിലെ ഫൊട്ടോഗ്രഫർ ജിബിൻ ചെമ്പോലയ്ക്കു സമ്മാനിച്ചു. 

മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ‍കെ.വി. അബ്ദുൽഖാദർ എംഎൽഎ, ഡിപിഐ കെ. മോഹൻകുമാർ, എഡിപിഐ ജെസി ജോസഫ് എന്നിവർ പ്രസംഗിച്ചു.