Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്രാസ് ഐഐടിയില്‍ പിഎച്ച്ഡിക്ക് അപേക്ഷിക്കാം

ചെന്നൈ ∙ ഐഐടി മദ്രാസിലെ പിഎച്ച്ഡി, എംഎസ്(റിസർച്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലർ/ പാർട് ടൈം/ എക്സ്റ്റേണൽ സ്കീമുകളിൽ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഹാഫ് ടൈം ടീച്ചിങ് റിസർച് അസിസ്റ്റന്റ്ഷിപ്പിനും (എച്ച്ടിആർഎ) മറ്റു ഫെല്ലോഷിപ്പുകൾക്കും അർഹതയുണ്ടാവും.

ബിഇ/ ബിടെക് ബിരുദ യോഗ്യതയുള്ളവർക്ക് എൻജിനീയറിങ്/ സയൻസ് പിഎച്ച്ഡിക്ക് നേരിട്ട് അപേക്ഷിക്കാം. എംഎസും പിഎച്ച്ഡിയും ചേർന്നുള്ള ഇരട്ട ബിരുദം നേടാനുള്ള അവസരവുമുണ്ട്. വിദേശ സർവകലാശാലകളുമായി ചേർന്ന് ഗവേഷണം നടത്താനും കഴിയും. https://research.iitm.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ രണ്ട്.