Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്കു സേവന നികുതി നിയമം നിയമസഭയിലേക്ക്

AFP_DS7A8

തിരുവനന്തപുരം∙ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ചരക്കു സേവന നികുതി നിയമം ഇൗ മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കും. ജിഎസ്ടി കൗൺസിൽ തയാറാക്കിയ കടരു നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടു സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധം നിയമം തയാറാക്കുന്നതു സംബന്ധിച്ചു നിയമോപദേശം നൽകാൻ അഡ്വക്കറ്റ് ജനറലിനെയും നിയമവകുപ്പിനെയും ചുമതലപ്പെടുത്തിയതായി മന്ത്രി തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര നിയമത്തിൽ ലോട്ടറിയെ ചരക്കായാണു നിർവചിച്ചിരിക്കുന്നത്. അതിനാൽ, സംസ്ഥാന നിയമത്തിൽ ലോട്ടറിക്ക് ഉയർന്ന നികുതി ഇൗടാക്കുന്നതിനും കേന്ദ്ര ലോട്ടറി നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം മാത്രം ലോട്ടറികൾ നടത്തുന്നു എന്ന് ഉറപ്പു വരുത്താനും കഴിയുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിക്കും. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയെന്നും ഐസക് വ്യക്തമാക്കി.