Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽ ശല്യമുണ്ടാക്കിയാൽ ‘ചിറകരിയും’

ന്യൂഡൽഹി∙ അപകടകാരികളായ യാത്രക്കാർക്കു രണ്ടു വർഷത്തിലേറെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിമാനയാത്രാ കരടു പെരുമാറ്റച്ചട്ടം വ്യോമയാന മന്ത്രാലയം തയാറാക്കി. ജനങ്ങൾക്ക് അഭിപ്രായമറിയിക്കാം.

ക്രിക്കറ്റ് നിബന്ധനകളുടെ ചുവടുപിടിച്ചു കുറ്റങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്:

∙ ലെവൽ വൺ: ആംഗ്യവിക്ഷേപങ്ങൾ. ശിക്ഷ മൂന്നു മാസം വരെ തടവ്.
∙ ലെവൽ ടു: തള്ളുക, തൊഴിക്കുക, ലൈംഗികമായി ഉപദ്രവിക്കുക – തടവ് ആറു മാസം വരെ
∙ ലെവൽ ത്രീ: ആപൽക്കരമായ ആക്രമണം, ഭീഷണിപ്പെടുത്തുന്ന ‌പെരുമാറ്റം, വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾക്കു കേടുവരുത്തൽ – രണ്ടു വർഷമോ അതിലേറെയോ.

കുഴപ്പമുണ്ടാക്കുന്ന യാത്രക്കാരനെ ഉടൻ വിലക്കാൻ എയർലൈനിന് അവകാശമുണ്ടാവുമെന്നു വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു. ബന്ധപ്പെട്ട നടപടിക്രമങ്ങൾ പത്തു ദിവസത്തിനകം പൂർത്തിയാക്കിയാൽ മതി.