Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കും: ട്രംപ്

വാഷിങ്ടൺ ∙ പുതിയ അമേരിക്ക സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാകും തന്റെ ആദ്യ ബജറ്റ് എന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സാമ്പത്തിക രംഗത്തെ മുരടിപ്പ് മറികടക്കാൻ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് പറയുന്നു.

റേഡിയോ/വെബ് പ്രതിവാര പ്രക്ഷേപണത്തിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങൾ. ‘‘പുരോഗതിയിൽ അമേരിക്കയുടെ മഹത്വം ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകും. സാമൂഹിക സുരക്ഷയ്ക്കും ആരോഗ്യ രക്ഷയ്ക്കുമുള്ള  ബജറ്റ് വകയിരുത്തലിൽ കുറവൊന്നും ഉണ്ടാകുകയില്ല.

നമ്മൾ വീടുകളിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാകും സർക്കാരിന്റെ സമീപനം. മുൻഗണനാ ക്രമം നിശ്ചയിക്കും. കൊഴുപ്പ്, കുറയ്ക്കും, കൂടുതൽ അവസരങ്ങൾ തേടും’’ – ട്രംപ് നയം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ കണ്ടതിനേക്കാൾ വേഗത്തിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു ചലിപ്പിക്കും. പ്രതിരോധ ചെലവ് വർധിപ്പിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.