Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിധിയില്ലാതെ വോഡഫോണിന്റെ ചെറു പ്ലാനുകൾ

mobile

പ്രീപെയ്ഡ് വരിക്കാർക്കായി വോഡഫോൺ ഇന്ത്യ പുതിയ സമഗ്രമായ പ്ലാനുകൾ (വോയ്‌സ് പ്ലസ് ഡേറ്റ) അവതരിപ്പിച്ചു. വോഡഫോൺ സൂപ്പർ ഡേ, വോഡഫോൺ സൂപ്പർ വീക്ക് പ്ലാനുകൾ വഴി പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും സൗജന്യ ഡേറ്റയും ലഭിക്കും.

സൂപ്പർ ഡേയിൽ വരിക്കാർക്ക് 19 രൂപയ്ക്കു റീചാർജ് ചെയ്ത് വോഡഫോൺ ശൃംഖലയിൽ ഒരു ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും 100 എംബി ഡേറയും (4ജി ഹാൻഡ് സെറ്റുകളിൽ) ആസ്വദിക്കാം. വോഡഫോൺ സൂപ്പർ വീക്കിലൂടെ 49 രൂപയ്ക്കു റീചാർജ് ചെയ്ത് വോഡഫോൺ ശൃംഖലയിൽ  ഒരാഴ്ചത്തേക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും 250 എംബി ഡേറ്റയും (4ജി ഹാൻഡ് സെറ്റുകളിൽ) ഉപയോഗിക്കാം. 

കൂടാതെ വോഡഫോൺ സൂപ്പർ വീക്കിലൂടെ 89 രൂപയ്ക്കു റീചാർജ് ചെയ്ത് മറ്റു നെറ്റ്‌വർക്കുകളിലേക്ക് 100 മിനിറ്റ് അധിക ടോക്ക് ടൈം കൂടുതലായി നേടാം. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, വെബ്‌സൈറ്റിലും, മൈ വോഡഫോൺ ആപ്പിലും റീചാർജ് ലഭ്യമാണ്. നിരക്കുകൾ ഓരോ സർക്കിളിലും വ്യത്യസമായേക്കാമെന്നു കമ്പനി അറിയിച്ചു.